ചെന്നൈ: ധര്‍മ്മപുരം അധീനത്തില്‍ പട്ടണപ്രവേശം നടത്താമെന്ന് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ സമ്മതിച്ചതിന് പിന്നാലെ തമിഴ്നാട്ടിലെ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയ്‌ക്ക് മറ്റൊരു വിജയം കൂടി. Â ഡിഎംകെ എംപിയായ തിരുച്ചി ശിവയുടെ മകൻ സൂര്യ ഡിഎംകെ വിട്ട് ബിജെപിയിൽ ചേർന്നു. Â
സൂര്യയ്‌ക്ക് കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ അംഗത്വം നല്‍കി. കുറച്ച് കുടുംബങ്ങളെ സേവിക്കുന്നതിന് പകരം ജനങ്ങളെ സേവിക്കാനാണ് താൻ ബിജെപിയിലെത്തിയതെന്നായിരുന്നു സൂര്യ പ്രതികരണം. എന്തായാലും തമിഴ്നാട്ടിലുള്ള ബിജെപിയുടെ കുതിപ്പിന് സൂര്യയുടെ വരവ് ഊര്‍ജ്ജം പകരം. Â
ഡിഎംകെയുടെ പ്രചാരണ സെക്രട്ടറിയാണ് രാജ്യസഭാ എംപിയായ തിരുച്ചി ശിവ. എന്നാല്‍ സൂര്യയ്‌ക്ക് ഇതുവരെ ഡിഎംകെയില്‍ പദവികളൊന്നും ലഭിച്ചില്ല. 15 വർഷത്തോളം ഡിഎംകെയെ ശക്തിപ്പെടുത്താനായി അടിസ്ഥാന തലത്തിൽ പ്രവർത്തിച്ചുവെങ്കിലും യാതൊരു അംഗീകാരവും ലഭിക്കുന്നില്ലെന്നും ഡിഎംകെ അധികകാലം തമിഴരുടെ പാർട്ടിയായി നിലനിൽക്കില്ലെന്നും ആത്മാർത്ഥതയുളള സത്യസന്ധരായ പ്രവർത്തകർക്ക് ഡിഎംകെയില്‍ സ്ഥാനമില്ലെന്നും സൂര്യ ആരോപിച്ചു. Â
സാമ്പത്തിക സ്ഥിതിയുളളവർക്കാണ് ഡിഎംകെയിൽ മുഖ്യ പരിഗണന. എന്നാൽ ബിജെപി ജാതിക്കും സമുദായത്തിനും അതീതമായ പരിഗണനയാണ് ഓരോരുത്തർക്കും നൽകുന്നതെന്നും സൂര്യ കൂട്ടിച്ചേർത്തു. Â
തിരുച്ചിയിൽ വലിയ സ്വാധീനമുളള നേതാവിന്റെ മകൻ ബിജെപിയിലെത്തിയത് ഭരണകക്ഷിയായ ഡിഎംകെയ്‌ക്ക് വലിയ തിരിച്ചടിയായാണ്.Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: