മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളുടെ വസതികളിലും ഓഫീസുകളിലും വ്യാപക റെയ്ഡ് നടത്തി എന്‍.ഐ.എ.ബാന്ദ്രാ, ഗൊരേഗാവ്, നാഗ്പാട, ബോറിവലി അങ്ങനെ മുംബൈയിലെ 20 ഇടങ്ങളിലാണ് എന്‍.ഐ.എ ഒരേസമയം റെയ്ഡ് നടത്തിയത്.
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനും ഡി കമ്പനിക്കും എതിരെ എന്‍ഐഎ സമീപകാലത്ത് നടത്തുന്ന വലിയ നീക്കമാണിത്. ഷാര്‍പ്പ് ഷൂട്ടര്‍മാര്‍, ഹവാല ഇടപാടുകാര്‍, റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ ഏങ്ങനെ ദാവൂദുമായി ബന്ധമുണ്ടായിരുന്ന പലരെയും ലക്ഷ്യമിട്ടായിരുന്നു റെയ്ഡ്. റെയ്ഡിനിടെ ദാവൂദിന്റെ കൂട്ടാളികളിലൊരാളായ സലീം ഫ്രൂട്ടിനെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തിട്ടണ്ട്.
ഛോട്ടാഷക്കീലിന്റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവായ സലീം ഖുറേഷിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ദാവൂദുമായി ബന്ധപ്പെട്ട കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ ഇയാളെ പലവട്ടം ചോദ്യം ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്ന് ചില രേഖകളും പിടിച്ചെടുത്തു. ദാവൂദിനെതിരെ ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ എന്‍.ഐ.എ നീക്കങ്ങള്‍. വിദേശത്ത് ഒളിവിലാണെങ്കിലും ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലടക്കം ദാവൂദിനും ഛോട്ടാഷക്കീലിനും ബന്ധമുണ്ടെന്നതിന് തെളിവുകള്‍ അന്വേഷണ ഏജന്‍സിയുടെ പക്കലുണ്ട്. ദാവൂദുമായി ബന്ധപ്പെട്ട ഒരു ഭൂമി ഇടപാട് നടത്തിയെന്ന ആരോപണത്തിലാണ് മഹാരാഷ്ട്രയിലെ മന്ത്രി നവാബ് മാലിക്കിനെ ഫെബ്രുവരി 23 ന് ഇഡി അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: