ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവുംവലിയ കോടീശ്വരനും ടെസ്ല് മേധാവിയുമായ ഇലോണ്‍ മസ്കിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് സീറം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി അദാര്‍ പൂനാവാല. ഒരു പക്ഷെ ട്വിറ്റര്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത് ഉചിതമായിരിക്കുമെന്നാണ് അദാറിന്റെ അഭിപ്രായം. ട്വിറ്ററിലൂടെയായിരുന്നു അദാറിന്റെ ഉപദേശം.
‘ട്വിറ്റര്‍ വാങ്ങാനുള്ള നിങ്ങളുടെ നീക്കം എന്തെങ്കിലും കാരണവശാല്‍ നടന്നില്ലെങ്കില്‍ ആ മൂലധനം ഇന്ത്യയില്‍ നിക്ഷേപിക്കുക. ടെസ്ലയുടെ ഉയര്‍ന്ന ഗുണനിലവാരമുള്ള കാറുകളുടെ വലിയ തോതിലുള്ള ഉല്പാദനം ഇവിടെ സാധ്യമാകും. നിങ്ങള്‍ നടത്തിയതില്‍വച്ച് ഏറ്റവും മികച്ച നിക്ഷേപം ഇതായിരിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കാം’. പൂനാവാല ട്വീറ്റ് ചെയ്തു.
4400 കോടി ഡോളറിനാണ് ലോകത്തെ അതിസമ്പന്നരിലൊരാളായ ഇലോണ്‍ മസ്ക് ട്വിറ്ററിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. തന്റെ ഉടമസ്ഥതയില്‍ ട്വിറ്റര്‍ എല്ലാവര്ക്കും സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് മസ്ക സൂചന നല്‍കിയിരുന്നു. സാധാരണ ഉപഭോക്താക്കള്‍ക്ക് ട്വിറ്റര്‍ എപ്പോഴും സൗജന്യമായിരിക്കുമെങ്കിലും വാണിജ്യാവശ്യങ്ങള്‍ക്കും സര്‍ക്കാര്‍തല ഉപയോഗങ്ങള്‍ക്കും ചെറിയതുക നല്‍കേണ്ടിവരുമെന്ന് മസ്ക് ട്വീറ്റുചെയ്തിരുന്നു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: