ഭോപ്പാല്‍: പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തില്‍ പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതൃക പിന്തുടരാന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്. ഈയിടെ രാം നവമി ആഘോഷങ്ങള്‍ക്കിടയില്‍ ഖാര്‍ഗോണില്‍ രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്നും അത് തിരിച്ചുപിടിക്കാനാണ് ബിജെപി മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ തീരുമാനം.
ഈ കലാപത്തില്‍ നഷ്ടം കണക്കാക്കാനും ഈ നഷ്ടം കുറ്റവാളികളില്‍ നിന്നും ഈടാക്കാനും മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന് Â ട്രിബ്യൂണല്‍ രൂപീകരിച്ചിരിക്കുകയാണ്. റിട്ട. ജില്ലാ ജഡ്ജി ഡോ.ശിവ്കുമാര്‍ മിശ്രയാണ് ഇതിന്റെ മേധാവി. ഗവ. സെക്രട്ടറി പ്രഭാത് പരാശര്‍ അംഗമാണ്. Â
ഖാര്‍ഗോണ്‍ അക്രമവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ക്ലെയിംസ് ട്രിബ്യൂണലിന്റെ അധികാരപരിധി സംബന്ധിച്ച വിശദാംശങ്ങളും ശിവരാജ് ചൗഹാന് പുറത്തുവിട്ടു. പൊതു സ്വകാര്യ സ്വത്ത് തിരിച്ചുപിടിക്കല്‍ നിയമം അനുസരിച്ച് സ്വത്ത് തിരിച്ചുപിടിക്കാന്‍ വേണ്ട നിയമങ്ങള്‍ ഏപ്രില്‍ 30ന് പരസ്യപ്പെടുത്തിക്കഴിഞ്ഞു.
മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ ആള്‍ക്കൂട്ടത്തെ അക്രമം നടത്താന്‍ പ്രേരിപ്പിച്ച പ്രധാനപ്രതി അഫ്സല് അന്‍സാരി പിടിയിലായി. ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ179 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: