ഭോപ്പാല്‍: മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ ആള്‍ക്കൂട്ടത്തെ അക്രമം നടത്താന്‍ പ്രേരിപ്പിച്ച പ്രധാനപ്രതി അഫ്സല് അന്‍സാരി പിടിയിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 179 ആയി.
അക്രമത്തിന് ശേഷം അഫ്സല് അന്‍സാരി 28 ദിവസമായി അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ച് ഒളിവിലായിരുന്നു.പ്രധാനപ്രതിയെ പിടിക്കാന്‍ ഒടുവില്‍ പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ചില രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡുകള്‍ക്കൊടുവില്‍ അഫ്സല് അന്‍സാരി പിടിയിലാവുകയായിരുന്നു.
ഈ അക്രമത്തിന് ആയുധം വിതരണം ചെയ്ത തൂഫാന് സിങ്ങിനെ ഏപ്രില്‍ 29ന് അറസ്റ്റ് ചെയ്തിരുന്നു. Â ആറിടങ്ങളില്‍ നടത്തിയ റെയ് ഡില് നിന്നാണ് തൂഫാന് സിങ്ങിനെ പിടികൂടിയത്. ഇയാളില്‍ നിന്നും 17 പിസ്റ്റളുകളും മറ്റ് ആയുധങ്ങളും പിടിച്ചു. Â
തൂഫാന് സിങ്ങാണ് വസീം അഥവാ മൊഹ്സിന്‍ എന്ന് വിളിക്കപ്പെടുന്ന വ്യക്തിക്ക് ആയുധം നല്‍കിയത്. മൊഹ്സിനാണ് ഖാര്‍ഗോണ്‍ എസ് പി സിദ്ധാര്‍ത്ഥ് ചൗധരിയ്ക്ക് നേരെ കലാപത്തിനിടയില്‍ നിറയൊഴിച്ചതെന്ന് ഐപിഎസ് ഉദ്യോഗസ്ഥന് അങ്കിത് ജെയ്സ്വാള്‍ പറഞ്ഞു. മൊഹ്സിനില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റ് ആറ് പേരെക്കൂടി അറസ്റ്റ് ചെയ്തു. Â
രാം നവമി ആഘോഷങ്ങള്‍ക്കിടയിലാണ് ഖാര്‍ഗോണില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഈ കലാപത്തില്‍ നഷ്ടം കണക്കാക്കാനും ഈ നഷ്ടം കുറ്റവാളികളില്‍ നിന്നും ഈടാക്കാനും മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന് ഒരു ട്രിബ്യൂണല്‍ രൂപീകരിച്ചിരുന്നു. റിട്ട. ജില്ലാ ജഡ്ജി ഡോ.ശിവ്കുമാര്‍ മിശ്രയാണ് ഇതിന്റെ മേധാവി. ഗവ. സെക്രട്ടറി പ്രഭാത് പരാശര്‍ അംഗമാണ്. Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: