തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇക്കുറി ഹോട്ടല്‍ മുറികള്‍ രണ്ടുമാസം മുന്‍പേ ബുക്കു ചെയ്തതില്‍ അധികവും Â തൃശൂരിന് പുറത്തുള്ള മറുനാട്ടുകാര്‍. ഇതില്‍ കൂടുതല്‍ പേരും കേരളത്തിന് പുറത്തു നിന്നുള്ളവരാണെന്നും പറയപ്പെടുന്നു. Â
സാധാരണ 48 മണിക്കൂര്‍ നേരത്തേക്കാണ് മുറികള്‍ പൂരം ബുക്കിങ്ങിനായി നല്‍കുക. ഇക്കുറി 20,000 രൂപ മുതല്‍ 50,000 രൂപ വരെ വാടകയിനത്തില്‍ ഹോട്ടലുകള്‍ ഈടാക്കിയിട്ടുണ്ട്. മാത്രമല്ല, ബാര്‍ അറ്റാച്ച്ഡ് ഹോട്ടലായാലും അല്ലാത്ത ഹോട്ടലായാലും 100 ശതമാനമാണ് ബുക്കിങ്ങ്. പൂരത്തലേന്ന് മുതല്‍ പിറ്റേന്ന് അടുത്ത വര്‍ഷം വീണ്ടും കാണാമെന്ന ഉറപ്പില്‍ തിരുവമ്പാടി, പാറമേക്കാട് ഭഗവതിമാര്‍ തമ്മില്‍ ഉപചാരം ചൊല്ലി പിരിയുന്നത് വരെയാണ് തൃശൂര്‍ പൂരത്തിന്റെ ദൈര്‍ഘ്യം. പൂര വിളംബരം അറിയിച്ചുകൊണ്ട് വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കേവാതില്‍ തുറക്കുന്നതില്‍ നിന്നാണ് പൂരത്തുടക്കം. പിന്നീട് തൃശൂര്‍ നഗരത്തിന് ചുറ്റുമുള്ള എട്ട് പ്രദേശങ്ങളിലെ ഭഗവതി ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളുടെ വരവില്‍ നിന്നും തുടങ്ങുന്ന പൂരം പിന്നീട് മഠത്തില്‍ വരവ്, ചെമ്പടമേളം, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം, സന്ധ്യാവെടിക്കെട്ട്, രാത്രിയിലെ പഞ്ചാവാദ്യം, പിറ്റേന്ന് പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തിരക്കില്ലാതെ കാണാനായി നടത്തുന്ന പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് ശേഷമുള്ള ചെറു വെടിക്കെട്ട്, പിന്നീട് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിങ്ങനെ 36 മണിക്കൂര്‍ നേരത്തെ ഇടവേളയില്ലാത്ത ആഘോഷമാണ്. Â
നഗരത്തിലെ രണ്ട് പ്രമുഖ ഹോട്ടലുകള്‍ ഉടമസ്ഥര്‍ തമ്മിലുള്ള തര്‍ക്കം മൂലം നേരത്തെ അടച്ചിട്ടത് പൂരപ്രേമികള്‍ക്ക് വന്‍ അടിയായി. ഇത്രയും മുറികള്‍ ഇക്കുറി നഷ്ടമായി. ചെറുകിട ഹോട്ടലുകളും എന്തിന് നഗരത്തിന് അടുത്തുള്ള വീടുകളിലെ മുറികള്‍ വരെ വാടകയ്ക്ക് നല്കുന്ന പതിവുണ്ട്. അത്രയ്ക്കാണ് പുരുഷാരം. Â
ഇക്കുറി പൂരത്തിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നതെന്ന് കമ്മീഷണര്‍ ആര് ആദിത്യ പറയുന്നു. സാധാരണ 2500 പേരെയാണ് നിയോഗിച്ചിരുന്നതെങ്കില് ഇക്കുറി 5,000ല്‍ പരം പേരെ പൂരം കാണാന്‍ നിയോഗിക്കും. 40 ശതമാനത്തോളം പേര് കൂടുതല്‍ എത്തുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുള്ളതിനാലാണ് ഈ അധിക സുരക്ഷ.Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: