ന്യൂദല്‍ഹി: പോസ്റ്റ് ഡെവലൂഷന്‍ റവന്യൂ ഡെഫിസിറ്റ് (പിഡിആര്‍ഡി) ഗ്രാന്റിന്റെ രണ്ടാം പ്രതിമാസ ഗഡുവായ 7,183.42 കോടി രൂപ ധനമന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ് ഇന്ന് കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്കനുവദിച്ചു. ഇതോടെ 2022-23ല്‍, ഇതുവരെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മൊത്ത വരുമാനക്കമ്മി ഗ്രാന്റ്റുകള്‍ 14,366.84 രൂപയായി ഉയര്‍ന്നിട്ടുണ്ട്.
ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാരം, 15മത് ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ക്കനുസൃതമായി റവന്യൂ അക്കൗണ്ടിലെ കമ്മി നികത്തുന്നതിന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കനുവദിക്കുന്ന ധനസഹായമാണ് പിഡിആര്‍ഡി ഗ്രാന്റ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 14 സംസ്ഥാനങ്ങള്‍ക്കായി ആകെ 86,201 കോടി രൂപയുടെ പിഡിആര്‍ഡി ഗ്രാന്റ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഇത് 12 തുല്യ പ്രതിമാസ ഗഡുക്കളായി ശുപാര്‍ശ ചെയ്യപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് ധനവിനിയോഗ വകുപ്പ് നല്‍കുന്നതാണ്. ഈ മാസം അനുവദിച്ച ഗ്രാന്റിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും, 2022-23ല്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച പിഡിആര്‍ഡി ഗ്രാന്റിന്റെ ആകെ തുകയും താഴെക്കൊടുത്തിരിക്കുന്നു:
(Rs in crore)
S.No. | Name of State | PDRDG recommended by FC-XV for the year 2022-23. | 2nd installment released for the month of May, 2022. |
1 | Andhra Pradesh | 10,549 | 879.08 |
2 | Assam | 4,890 | 407.50 |
3 | Himachal Pradesh | 9,377 | 781.42 |
4 | Kerala | 13,174 | 1097.83 |
5 | Manipur | 2,310 | 192.50 |
6 | Meghalaya | 1,033 | 86.08 |
7 | Mizoram | 1,615 | 134.58 |
8 | Nagaland | 4,530 | 377.50 |
9 | Punjab | 8,274 | 689.50 |
10 | Rajasthan | 4,862 | 405.17 |
11 | Sikkim | 440 | 36.67 |
12 | Tripura | 4,423 | 368.58 |
13 | Uttarakhand | 7,137 | 594.75 |
14 | West Bengal | 13,587 | 1132.25 |
















