കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകന്റെ വിവാഹത്തില്‍ പങ്കുകൊണ്ട് പ്രമുഖര്‍. കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ നടന്ന ഹരികൃഷ്ണന്റേയും ദില്‍നയുടേയും വിവാഹ ചടങ്ങില്‍ Â ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്രമന്ത്രി, വി. മുരളീധരന്, ഗോവാ ഗവര്‍ണ്ണര്‍ ശ്രീധരന്‍പിള്ള, ബിജെപി തമിഴ്നാട് പ്രസിഡന്റ് അണ്ണാമലൈ, കുമ്മനം രാജശേഖരന് തുടങ്ങി നിരവധി ബിജെപി നേതാക്കള്‍ പങ്കെടുത്തു.
ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി, നടന് മമ്മൂട്ടി, നിര്‍മ്മാതാവ് ആന്റോ ജോസഫ് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കെ. സുരേന്ദ്രന്റെയും കെ. ഷീബയുടെയും മകന് ഹരികൃഷ്ണന്റെ വിവാഹച്ചടങ്ങില്‍ മമ്മൂട്ടി, യൂസഫലി എന്നിവര്‍ക്കൊപ്പം പങ്കെടുത്തുവെന്നും ഒട്ടെറ സുഹൃത്തുക്കളെ കാണാനും സൗഹൃദം പങ്കിടാനുമുള്ള അവസരമുണ്ടായി എന്നും നിര്‍മ്മാതാവ് ആന്റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: