കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഹാക്കര്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാന്‍ നീക്കവുമായി ക്രൈംബ്രാഞ്ച്. കേസില്‍ സായി ശങ്കറിന്റെ മൊഴി നിര്‍ണ്ണായകമാണ്. ഇയാളെ മാപ്പ് സാക്ഷിയാക്കുന്നതിനായി ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ആണ് ക്രൈംബ്രാഞ്ച് അപേക്ഷ നല്കി കഴിഞ്ഞു.
ഇതുസംബന്ധിച്ച് സായ് ശങ്കറിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസിലെ മുഖ്യ തെളിവുകളില്‍ ഒന്നായ ദിലീപിന്റെ ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ സായി ശങ്കറാണ് നശിപ്പിച്ചത്. എന്നാല്‍ അഭിഭാഷകന്റേയും നടന്റേയും നിര്‍ദ്ദേശ പ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്നും തനിക്ക് ഇക്കാര്യങ്ങള്‍ അറിയില്ലായിരുന്നുവെന്നാണ് സായി ശങ്കര്‍ മൊഴി നല്‍കിയത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ നടപടി തുടങ്ങി. കേസിലെ പ്രധാന സാക്ഷിയായ സാഗര്‍ അടക്കമുള്ളവരുടെയാണ് ഇപ്പോള്‍ മൊഴിയെടുക്കുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ളവരുടേയും മൊഴി രേഖപ്പെടുത്തും. വരും ദിവസങ്ങളില്‍ ഇതിനായി നോട്ടീസ് നല്‍കും. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നടപടികള്‍ വേഗത്തിലാക്കിയത്.
Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: