ന്യൂദല്‍ഹി: റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ബുധനാഴ്ച പണ വായ്പാനിരക്ക് 0.4 ശതമാനം വര്‍ധിപ്പിക്കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചത് പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണ്. മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനും കോണ്‍ഗ്രസിന്റെ സാമ്പത്തിക ഉപദേശകനുമായ രഘുറാം രാജന്‍ പോലും ശക്തികാന്ത ദാസിന്റെ ഈ നീക്കത്തെ ശ്ലാഘിക്കുന്നു. Â
പണപ്പെരുപ്പം നേരിടാന്‍ റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിക്കേണ്ട സമയമാണിതെന്ന് റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ കൂടിയായ രഘുറാം രാജന്‍ ഓര്‍മ്മിപ്പിക്കുന്നു. 2020 മെയ് മാസത്തിന് ശേഷം ഇതാദ്യമായാണ് റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്കില്‍ വര്‍ധന വരുന്നത്. ഇത് ഭവന-വാഹന വായ്പാ പലിശ നിരക്ക് ഉയര്‍ത്തുമെന്ന ഒരു വിമര്‍ശനമാണ് ചില സാമ്പത്തിക വിദഗ്ധര്‍ ഉയര്‍ത്തുന്നത്. റിസര്‍വ്വ് ബാങ്ക് തീരുമാനത്തിന്റെ ഭാഗമായി ബുധനാഴ്ച ഓഹരി വിപണി നേരിയ ഇടിവ് രേഖപ്പെടുത്തിയിതോടെയും ചിലര്‍ വൈകാരികമായി സര്‍ക്കാരിനെതിരെ പ്രതികരിച്ചിരുന്നു. Â
എന്നാല്‍ അടിസ്ഥാനനിരക്കുകളില്‍ വര്‍ധനവരുത്തിയ നീക്കം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്‌ക്കുള്ള നിക്ഷേപമാണെന്നും അതിന്റെ നേട്ടം എപ്പോഴും ഇന്ത്യന്‍ പൗരന്മാര്‍ക്കാണെന്നും രഘുറാം രാജന്‍ ആണയിട്ട് പറയുന്നു. കോവിഡ് മഹാമാരി ആരംഭിച്ച ശേഷം റിസര്‍വ്വ് ബാങ്ക് അടിസ്ഥാനനിരക്കുകളില്‍ വര്‍ധന വരുത്തിയിട്ടില്ല. വളര്‍ച്ചയും പണപ്പെരുപ്പവും സന്തുലിതമായി കൊണ്ടുപോകാനാണ് റിസര്‍വ്വ് ബാങ്ക് ശ്രമിക്കുന്നത്. Â
മാര്‍ച്ചില്‍ രാജ്യത്തിന്റെ ഉപഭോക്തൃ പണപ്പെരുപ്പം 6.95 ശതമാനമായിരുന്നു. എന്നാല്‍ ഫിബ്രവരിയില്‍ ഇത് വെറും 6.07 ശതമാനം മാത്രമായിരുന്നു. റിസര്‍വ്വ് ബാങ്ക് നിശ്ചയിച്ച പരിധിക്കും അപ്പുറത്താണ് കഴിഞ്ഞ മൂന്ന് മാസമായുള്ള പണപ്പെരുപ്പം. Â
“നിരക്കുകള്‍ ഉയര്‍ത്തുന്നതില്‍ ആരും സന്തുഷ്ടരായിരിക്കില്ല. റിസര്‍വ്വ് ബാങ്ക് ഗവര‍്ണറായിരിക്കുമ്പോള്‍ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിന്റെ പേരില്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുവെച്ചെന്നുള്ള രാഷ്‌ട്രീയപ്രേരിതമായ വിമര്‍ശനം തനിയ്‌ക്കെതിരെയും ഉയര്‍ന്നിരുന്നു. അപ്പോഴെല്ലാം വസ്തുതകളാണ് അവര്‍ക്ക് മറുപടി നല്‍കിയത്. രാജ്യത്തിന്റെ ആവശ്യമറിഞ്ഞാണ് റിസര്‍വ്വ് ബാങ്ക് പ്രവര്‍ത്തിക്കേണ്ടത്”- രഘുറാം രാജന്‍ പറയുന്നു. Â
പണപ്പെരുപ്പം തടയാന്‍ അടിസ്ഥാന നിരക്കുയര്‍ത്തിയ റിസര്‍വ്വ് ബാങ്ക് നടപടി ന്യായീകരിക്കാന്‍ രഘുറാം രാജന്‍ സ്വന്തം അനുഭവം വരെ പങ്കുവെയ്‌ക്കുന്നു. “ആദ്യമായല്ല രാജ്യം ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് നേരിടുന്നത്. 2013ല്‍ താന്‍ ആര്‍ ബി ഐ ഗവര്‍ണറായിരിക്കുമ്പോള്‍ ഇന്ത്യയില്‍ പണപ്പെരുപ്പ നിരക്ക് 9.5 ശതമാനമായിരുന്നു. രൂപയുടെ മൂല്യമാകട്ടെ കുത്തനെ ഇടിയുകയും ചെയ്തു. അന്ന് റിപ്പോര്‍ നിരക്ക് 7.25 ശതമാനത്തില്‍ നിന്നും എട്ടുശതമാനമായി ഉയര്‍ത്തിയാണ് ഇതിനെ നേരിട്ടത്. പിന്നീട് പണപ്പെരുപ്പ നിരക്ക് കുറഞ്ഞതോടെ നിരക്ക് 6.5 ശതമാനത്തിലേക്ക് താഴ്‌ത്തി. “- രഘുറാം രാജന്‍ പറയുന്നു. Â
“അടിസ്ഥാനനിരക്ക് പണപ്പെരുപ്പം കൂടുമ്പോള്‍ അതിനെ നിയന്ത്രിക്കാന്‍ റിപ്പോ നിരക്ക് ഉയര്‍ത്തുന്ന നടപടി സമ്പദ് വ്യവസ്ഥയെയും രൂപയുടെ മൂല്യത്തെയും കൂടുതല്‍ സുസ്ഥിരമാക്കുകയാണ് ചെയ്യുക. വളര്‍ച്ച മെച്ചപ്പെടാനും അത് ഉപകരിക്കൂം. അന്നത്തെ നടപടിയിലൂടെ 2013 ആഗസ്തിനും 2016 ആഗസ്തിനും ഇടയില്‍ പണപ്പെരുപ്പം 9.5 ശതമാനത്തില്‍ നിന്നും 5.3 ശതമാനമായി കുറഞ്ഞു. ഇതേ കാലയളവില്‍ ഇന്ത്യയുടെ വളര്‍ച്ച 5.91 ശതമാനത്തില്‍ നിന്നും 9.31 ശതമാനമായി കൂടുകയായിരുന്നു.”- സ്വന്തം Â ജീവിത കഥ പങ്കുവെച്ച് രഘുറാം രാജന്‍ ഓര്‍മ്മിപ്പിക്കുന്നു. Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: