മുംബൈ: ആ സിക്സിന് 12 റണ്‍സ് വേണം, ലിയാം ലിവിങ്സ്റ്റണിന്റെ പടുകൂറ്റന്‍ സിക്സിനെ ട്രോളുകയാണ് സമൂഹമാധ്യമങ്ങളില്‍. മുഹമ്മദ് ഷമിക്കെതിരെ പഞ്ചാബ് താരമായ ലിയാം ലിവിങ്സ്റ്റണ് പായിച്ചത് 117 മീറ്റര്‍ സിക്സ്. 16-ാം ഓവറിലായിരുന്നു ലിവിങ്സ്റ്റണിന്റെ സിക്സ്.
സിക്സിന് ശേഷം ലിവിങ്സ്റ്റണിന്റെ ബാറ്റ് പരിശോധിക്കുന്ന റാഷിദ് ഖാന്റെ ചിത്രവും കൗതുകമുണര്‍ത്തി. ഇത്ര വലിയ സിക്സ് താന്‍ കണ്ടിട്ടില്ലെന്ന് പ്രതികരിച്ച് റാഷ്ദ് ട്വിറ്ററില്‍ ചിത്രം പങ്കുവച്ചു. തകര്‍ത്തടിച്ച ലിവിങ്സ്റ്റണ് മത്സരത്തില്‍ പത്ത് പന്തില്‍ 30 റണ്‍സ് നേടി. ഷമിയുടെ ഒരോവറില്‍ നേടിയത് 28 റണ്‍സ്. മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: