കൊച്ചി : കാസര്‍കോട് ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ചാണ് കേസെടുത്തത്. സംഭവത്തില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഈ നടപടി. Â
സംസ്ഥാനത്തെ ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും കടകളിലും മറ്റും ശുചിത്വം ഉറപ്പാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാസര്‍കോഡ് Â സംഭവത്തില്‍ ഉചിതമായ നടപടി സീകരിച്ചു കഴിഞ്ഞതായും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. Â
ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥി മരച്ചതിന് കാരണം ഷിഗെല്ല ബാക്ടീരിയയെന്ന് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് കൂടുതല്‍ പരിശോധന നടത്തി വരികയാണ്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കാഞ്ഞങ്ങാട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരിലും ഷിഗെല്ല ബാക്ടീരിയ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രോഗ ബാധിതരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലിലാണ് അധികൃതര്‍. സംസ്ഥാനത്ത് രാത്രി ഭക്ഷണം വില്‍ക്കുന്ന കടകളില്‍ വ്യാപക പരിശോധന തുടങ്ങിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ഹോട്ടലുകളിലും കൂള്‍ബാറുകളിലും പരിശോധന തുടരും.
Â
Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: