ഗുരുവായൂര്‍: ക്ഷേത്രവിമോചനത്തിന് സമര കാഹളം മുഴങ്ങി. മതേതരം പ്രസംഗിക്കുന്ന സര്‍ക്കാരില്‍ നിന്നും ക്ഷേത്രങ്ങളെ മോചിപ്പിക്കുന്നതിനും സ്വയംഭരണാവകാശത്തിനും വേണ്ടിയുള്ള ക്ഷേത്രവിമോചന സമര പ്രഖ്യാപന കണ്വെന്ഷന് ഗുരുവായൂര്‍ കേളപ്പജി നഗറില്‍ (ടൗണ്‍ഹാള്‍) കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ ക്ഷേത്രങ്ങള്‍ക്കെതിരായ ഭരണകൂട അത്യാചാരങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു സംഘടിതരാകണം. മുഴുവന്‍ ഹിന്ദു സമൂഹവുംക്ഷേത്രങ്ങളെ മോചിപ്പിക്കുന്നതിനു വേണ്ടി ഇറങ്ങിത്തിരിക്കേണ്ട അനുകൂല സാഹചര്യമാണിത്. രാഷ്ട്രീയമുക്തമായ ദേവസ്വം സംവിധാനമാണ് ആവശ്യം. നിലവിലുള്ള ദേവസ്വം ബോര്‍ഡ്, ധര്‍മവിരുദ്ധതയുടെ പ്രഭവകേന്ദ്രമാണ്.
ഗുരുവായൂരപ്പന്റെ സ്വത്തില്‍ നിന്നും രണ്ടുതവണയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തുകോടി രൂപ നല്‍കിയത് ശരിയല്ലെന്ന് ഹൈക്കോടതി പറഞ്ഞപ്പോള്‍, അതിനെതിരെ ഗുരുവായൂരപ്പന്റെ സമ്പത്തു തന്നെ ഉപയോഗിച്ച് പരമോന്നത നീതിപീഠത്തെ സമീപിച്ച ദേവസ്വം ബോര്‍ഡ്, പരസ്യമായി ഭക്തനെ വെല്ലുവിളിച്ചിരിക്കയാണെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു.
കേണല്‍ മണ്ട്രോയുടെ കാട്ടുനീതിയാണ് സിപിഎം സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് അധ്യക്ഷത വഹിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. മാറാട് ഹെന്ദവ സഹോദരന്മാരെ കൊന്നൊടുക്കിയ കേസില്‍ പ്രതി സ്ഥാനത്ത് ഒരു മുസ്ലീം ആരാധനാലയമുണ്ട്. പുറമ്പോക്കിലുള്ള ആ പള്ളി പിടിച്ചെടുക്കാന്‍ ഭരണാധികാരികള്‍ തയ്യാറായിട്ടില്ല. അതേറ്റെടുക്കാന്‍ തയ്യാറാകാത്തതിന്റെ പേരാണോ മതേതരത്വമെന്നും ടീച്ചര്‍ ചോദിച്ചു.
മാര്‍ഗദര്‍ശക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സദ്സ്വരൂപാനന്ദ സരസ്വതി, ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി, ജനറല്‍ സെക്രട്ടറി പി. സുധാകരന്, കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എം. മോഹനന്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റ്സെക്രട്ടറി അബിനു, ആര്‍എസ്എസ് ജില്ലാ സഹസംഘചാലക് കെ.എന്‍. ഗോപി, ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി അമ്പോറ്റി,
വിവിധ ഹിന്ദുസംഘടനാ നേതാക്കളായ എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍, അഡ്വ. ഗോപി കൊച്ചുരാമന്, പി.എസ്. പ്രസാദ്, കെ.വി. ശിവന്, പ്രദീപ്, അഡ്വ. സോമകുമാര്‍, ബാലകൃഷ്ണപിഷാരടി, എം.കെ. വേണുഗോപാല്‍, എം.കെ. അംബേദ്കര്‍, വേണാട് വാസുദേവന്‍, പി. ശശികുമാര്‍, ഡോ. ജയരാജ്, വി. ചന്ദ്രാചാര്യ, പ്രൊഫ. നീലകണ്ഠന്, അഡ്വ. എം.എ. കൃഷ്ണനുണ്ണി, ശിവാനന്ദന്, വേണു ജി. പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു. ശബരിമല അയ്യപ്പ സമാജം ദേശീയ സംഘടന സെക്രട്ടറി വി.കെ. വിശ്വനാഥന് സമാപന പ്രസംഗം നടത്തി. ‘കേരളം തീവ്രവാദികള്‍ ലക്ഷ്യംവെക്കുന്നത്’ എന്ന പുസ്തകം, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍, കേരള പുലയ മഹാസഭ സെക്രട്ടറിയേറ്റ് അംഗം എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ക്ക് നല്കി പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: