ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സുഹൃത്തായ നേപ്പാളി പത്രപ്രവര്‍ത്തക സുമ്നിമ ഉദാസ് ഇന്ത്യയെ തുണ്ടം തുണ്ടമാക്കാന്‍ കൊതിക്കുന്ന ‘തുക്ഡെ തുക്ഡെ ഗ്യാങ്ങി’ന്റെ ഭാഗമാണെന്ന് കണ്ടെത്തല്‍. രാഹുല്‍ ഗാന്ധി തിങ്കളാഴ്ച നേപ്പാളില്‍ വിവാദ പത്രപ്രവര്‍ത്തക സുനിമ്ന ഉദാസിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തുകയും ഇതിന്റെ ഭാഗമായി നിശാക്ലബ്ബ് സന്ദര്‍ശിച്ചതും വിവാദമായിരിക്കെയാണ് സുനിമ്ന ഉദാസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.
സിഎന്‍എന്‍ ലേഖികയായിരുന്ന ഇവര്‍ നേരത്തെ പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസിനെ സഹായിച്ചിട്ടുള്ള പത്രപ്രവര്‍ത്തകയാണ്. 2017ല്‍ അവര്‍ സിഎന്‍എന്നിലെ ജോലി വിട്ടു. യുഎസ്. സ്വിറ്റ്സര്‍ലാന്‍റ്, മ്യാന്‍മര്‍, പാകിസ്ഥാന്‍, റഷ്യ, ജോര്‍ദന്‍ എന്നിവിടങ്ങളിലാണ് സുനിമ്ന ഉദാസ് വളര്‍ന്നത്. വാഷിംഗ്ടണിലെ ലീ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും മാസ്റ്റേഴ്സും നേടി. ദല്‍ഹിയില്‍ സിഎന്‍എന്‍ ലേഖികയായി 2012 വരെ പ്രവര്‍ത്തിച്ചു. പക്ഷെ രാഹുലിന്റെ ഈ ലേഖികയുടെ പഴയകാലത്തെ ട്വീറ്റുകള്‍ പരിശോധിച്ചാല്‍ ഇവര്‍ മോദി സര്‍ക്കാരിനെതിരെ എത്ര ശക്തയായി നിലകൊള്ളുന്നു എന്നറിയാനാവും.
നേപ്പാളിലെ ഭൂപടപ്രശ്നം
മെയ് 2020ന് നേപ്പാള്‍ പുറത്തിറക്കിയ ഭൂപടത്തില്‍ ഇന്ത്യയുടെ പല ഭാഗങ്ങളും നേപ്പാളിന്റെ ഭാഗമാണെന്ന് അടയാളപ്പെടുത്തിയത് വിവാദമായിരുന്നു. ചൈനയുമായി അടുക്കാന്‍ ശ്രമിക്കുന്ന നേപ്പാള്‍ ഇത്തരമൊരു ഭൂപടം ഇറക്കിയതിനെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതില്‍ സുനിമ്ന സിഎന്‍എന്‍ സീനിയര്‍ എഡിറ്റര്‍ സുഗം പൊഖറെലിന്റെ ഒരു റിപ്പോര്‍ട്ട് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ” നേപ്പാള്‍ പുറത്തിറക്കിയ പുതിയ ഭൂപടം…ഇത് വര്‍ഷങ്ങള്‍ക്ക് മു്നപേ പുറത്തിറക്കേണ്ടതായിരുന്നു. ഈ റൈറ്റപ്പിന് നന്ദി സുഗം”- ഇത്രയും പറഞ്ഞ് ഇന്ത്യയുടെ ഭാഗങ്ങള്‍ നേപ്പാളിന്‍റേതാക്കി മാറ്റിയ പുതിയ നേപ്പാള്‍ ഭൂപടത്തെ അനുകൂലിക്കുന്ന പോസ്റ്റാണ് സുനിമ്ന ഉദാസ് പങ്കുവെച്ചത്.
മറ്റൊരു സന്ദര്‍ഭം കോവിഡ് വാക്സിനുമായി ബന്ധപ്പെട്ടതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിന്‍ വാങ്ങാന്‍ വിസമ്മതം പ്രകടിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ നാളുകള്‍. ഈ സന്ദര്‍ഭത്തില്‍, 2021ല്‍, ടൈം മാസികയില്‍ ദേബാശിശ് റോയ് ചൗധരി എഴുതിയ ഒരു ലേഖനം സുനിമ്ന ഉദാസ് പങ്കുവെച്ചിരുന്നു. ലേഖനത്തിന്റെ രത്നച്ചുരുക്കം സുനിമ്ന ദാസ് തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരുന്നു: “ലോകത്തിലെ ദുര്‍ബല രാജ്യങ്ങളെ ഉറ്റുനോക്കുന്ന വാക്സിന്‍ പ്രതിസന്ധിക്ക് കാരണം സമയത്ത് ആവശ്യമായ വാക്സിനുകള്‍ വാങ്ങാന്‍ വിസമ്മതിച്ച പ്രധാനമന്ത്രി മോദിയുടെതീരുമാനമാണെന്ന് ഈ ലേഖനം പറയുന്നു”- ഇതായിരുന്നു സുമ്നിമയുടെ ട്വീറ്റ്.
വാസ്തവത്തില്‍ കോവിഡ് വാക്സിന്‍ യഞ്ജത്തിന്റെ അഞ്ചാംമാസത്തില്‍ ഇന്ത്യ എത്തിനില്‍ക്കുമ്പോഴായിരുന്നു ഈ വിവാദം ഉണ്ടായത്. എന്നാല്‍ പിന്നീട് മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വാക്സിനില്‍ അതിവേഗം മുന്നേറി ‘ലോകത്തിന്റെ ഫാര്‍മസി’ എന്ന കീര്‍ത്തി വരെ നേടി. കോവിഡ് 19ന്റെ 180 കോടി ഡോസുകളാണ് ഇന്ത്യ നല്‍കിയത്. കോവിഷീല്‍ഡും കോവാക്സിനും മാത്രമല്ല, മറ്റ് നിരവധി വാക്സിനുകളെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഒരു പക്ഷെ വികസിത പാശ്ചാാത്യ രാജ്യങ്ങളേക്കാള്‍ കൂടുതല്‍ വാക്സിനുകള്‍ ഇന്ത്യ ചെറിയ രാജ്യങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.
മറ്റൊന്ന് സുമ്നിമ ഉദാസ് പങ്കുവെച്ച അരുന്ധതി റോയിയുടെ വിവാദ ലേഖനമാണ്. പ്രധാനമന്ത്രി മോദിയെ അപകടകാരിയായ മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കുന്നതും കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തുന്നതുമായ അരുന്ധതീ റോയിയുടെ ലേഖനമാണിത്.
അരുന്ധതി റോയിയുടെ എല്ലാ ലേഖനങ്ങളും പോലെ വസ്തുതകള്‍ കുറഞ്ഞതും കൂടുതല്‍ ഒച്ചയിടുന്നതുമായ ലേഖനമാണിത്. ഈ ലേഖനം വായിക്കൂ എന്ന പറഞ്ഞാണ് സസുമ്നിമ ഉദാസ് ട്വിറ്ററില്‍ അരുന്ധതിയുടെ ലേഖനം പങ്കുവെച്ചിരിക്കുന്നത്.
ബുദ്ധന്റെ പേരില്‍ എസ്. ജയശങ്കറുമായി കോര്‍ത്ത് സുമ്നിമ ഉദാസ്
ഒരിയ്‌ക്കല്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ബുദ്ധനെ എല്ലാക്കാലത്തും മഹാന്മാരായ ഭാരതീയരില്‍ ഒരാള്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനെ സുമ്നിമ എതിര്‍ത്തു. “ഗൗതമബുദ്ധന്‍ നേപ്പാളിലെ ലുംബിനിയിലാണ് ജനിച്ചതെന്നും പക്ഷെ അദ്ദേഹത്തിന്റെ ബോധോദയം ഉണ്ടായത് ഇന്ത്യയിലെ ബോധ്ഗയയില്‍ വെച്ചാണ്. ബുദ്ധനെ സംബന്ധിച്ച് പങ്കുവെയ്‌ക്കാവുന്ന ഈ പൈതൃകവും മഹത്വവും ഓര്‍ത്ത് നേപ്പാളികളും ഇന്ത്യക്കാരും അഭിമാനിയ്‌ക്കേണ്ടതുണ്ട്”- അന്ന് ജയശങ്കറെ ചെറുതായി വിമര്‍ശിച്ച് കൊണ്ടുള്ള സുമ്നിമയുടെ പോസ്റ്റ് ഇതായിരുന്നു.
പൗരത്വ ഭേദഗതി ബില്ലിനെ മുസ്ലിം വിരുദ്ധമെന്ന് മുദ്രകുത്തിയ എന്‍ഡിടിവി പ്രചാരവേലയില്‍പ്പെട്ട് സുമ്നിമ ഉദാസും
ഡിസംബര്‍ 2019ല്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ എന്‍ഡിടിവി നിഗൂഢ രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായി വന്‍ പ്രചാരവേലയായിരുന്നു.
ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും പീഢനമനുഭവിക്കുന്ന ക്രിസ്ത്യനികള്‍, ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ബില്ലിനെ മുസ്ലിം വിരുദ്ധ ബില്ലെന്ന് വിശേഷിപ്പിച്ചത് എന്‍ഡിടിവിയാണ്. ഇത് സുനിമ്ന ഉദാസും ഒരു ട്വിറ്റര്‍ പോസ്റ്റില്‍ ഏറ്റുപിടിച്ചു. “ഞാന്‍ ബഹുമാനിച്ച ഇന്ത്യയ്‌ക്ക് ഇത് ദുഖദിനം”- എന്നായിരുന്നു ജാമിയ മിലിയ യൂണിവേഴ്സിറ്റിയില്‍ പൊലീസ് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിനിയുടെ വീഡിയോ പങ്കുവെച്ച് സുമ്നിമ ഉദാസ് കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: