Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പണം കൊടുത്ത് 100 ഹിന്ദുക്കളെ മതം മാറ്റി; ഇസ്ലാം മതപ്രചാരകനെതിരെ കേസെടുത്ത് ഗുജറാത്ത്; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

സ്ലാമിക മതപ്രചാരകനായ വാര്യവ അബ്ദുല്‍ വഹാബ് മഹമ്മൂദാണ് മുന്‍കൂര്‍ ജാമ്യം തേടി അപേക്ഷ സമര്‍പ്പിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2022, 11:53 am IST
in India

അഹമ്മദാബാദ്: പണം കൊടുത്ത് പ്രലോഭിപ്പിച്ച് 37 ഹിന്ദു കുടുംബങ്ങളെയും 100 ഹിന്ദുക്കളേയും മതം മാറ്റിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. ഇസ്ലാമിക മതപ്രചാരകനായ വാര്യവ അബ്ദുല്‍ വഹാബ് മഹമ്മൂദാണ് മുന്‍കൂര്‍ ജാമ്യം തേടി അപേക്ഷ സമര്‍പ്പിച്ചിരുന്നത്.

ശബ്ബിര്‍ ഭായ്, സമദ് ഭായ്, അബ്ദുല്‍ അസീസ്, യൂസഫ്, അയ്യുബ് എന്നിവരുടെ സഹായത്തോടെയായിരുന്നു മഹമ്മൂദ് തന്റെ മതംമാറ്റ പദ്ധതി നടപ്പാക്കിയിരുന്നത്. കഴിഞ്ഞ നവംബര്‍ 15 ന് ഭരൂച്ച് സിറ്റിയിലെ ആമോദ് പോലീസ് സ്‌റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ തുടര്‍ നടപടികള്‍ കൈക്കൊണ്ടതിനെ തുടര്‍ന്നാണ് മഹമ്മൂദ് കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് ബി എന്‍ കാരിയയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. 'പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം, അപേക്ഷകന്‍ നേരിട്ടോ അല്ലാതെയോ ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വമോ, സാമ്പത്തികമായി സ്വാധീനിച്ചോ തട്ടിപ്പിലൂടെയോ പരിവര്‍ത്തനത്തിന് ശ്രമിച്ചു എന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉണ്ട്' ജഡ്ജി നിരീക്ഷിച്ചു.

കേസിന്റെ പശ്ചാത്തലം

2021 നവംബര്‍ 15 ന് പ്രവീണ്‍ഭായ് വസന്ത്ഭായ് വാസവ (ഇയാള്‍ മതം മാറി സല്‍മാന്‍ വസന്ത് പട്ടേല്‍ എന്ന പേര് സ്വീകരിച്ചിരുന്നു) ശബ്ബിര്‍ഭായ്, സമദ്ഭായ് എന്നീ രണ്ട് വ്യക്തികള്‍ക്കെതിരെ ആമോദ് പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിരുന്നു.

ഇവര്‍ രണ്ടുപേരും ചേര്‍ന്ന് തന്നെ 2018 ല്‍ ഇസ്ലാമിലേക്ക് മതം മാറ്റിയെന്നും, നിര്‍ബന്ധപൂര്‍വ്വം ആധാര്‍കാര്‍ഡിലെ പേര് മാറ്റിയെന്നുമായിരുന്നു പരാതി. അജിത് ഭായ് വാസവ എന്നൊരാളെ ഇവര്‍ പണം കൊടുത്ത് ഇസ്ലാമിലേക്ക് മാറ്റിയെന്നും പ്രവീണ്‍ഭായ് തന്റെ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മതം മാറിയ അജിത്ഭായ് അബ്ദുല്‍ അസീസ് പട്ടേല്‍ എന്ന പേര് സ്വീകരിച്ചു.

മൂന്നു പേരും ചേര്‍ന്ന് വേറെ രണ്ടു പേരെ പണം കൊടുത്ത് മതം മാറ്റി. മഹേന്ദ്ര വാസവ (യൂസഫ്), രാമന്‍ വാസവ (അയ്യുബ്). ഐ പി സി 120ആ അനുസരിച്ചും 2003 ലെ ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമം അനുസരിച്ചും എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തു. എഫ് ഐ ആര്‍ അനുസരിച്ച് ഇവര്‍ ആകെ 37 ഹിന്ദു കുടുംബങ്ങളെയും 100 ഹിന്ദുക്കളേയും പണം കൊടുത്ത് മതം മാറ്റിയിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിച്ച ഒരു വീട് ഇസ്ലാമിക പ്രാര്‍ഥനാലയം ആക്കി മാറ്റുകയും ചെയ്തു.

എന്നാല്‍ ഒക്ടോബര്‍ 26 ന് ഹിന്ദു മതത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രവീണ്‍ഭായ് പ്രകടിപ്പിച്ചതോടെ ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ച് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് ഇവര്‍ ചെയ്തത്. അപകടം മണത്ത പ്രവീണ്‍ അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയാണ് ചെയ്തത്.

കുറ്റാരോപിതര്‍ മതം മാറിയവര്‍ക്ക് സാമ്പത്തിക സഹായം ചെയ്തിരുന്നു എന്നും, ഹിന്ദു മതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന മതസാഹിത്യങ്ങള്‍ വിതരണം ചെയ്തിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തി.

യൂസഫും, അയ്യുബും വാട്ട്‌സപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കുകയും ഹിന്ദു സമുദായത്തിനെതിരെ വെറുപ്പ് വളര്‍ത്തുന്ന വീഡിയോകളും പ്രഭാഷണങ്ങളും ചാറ്റുകളും ഷെയര്‍ ചെയ്യുകയും ചെയ്തു.

ജാമ്യാപേക്ഷ സമര്‍പ്പിച്ച ഇസ്ലാമിക മതപ്രചാരകന്‍ വാര്യവ അബ്ദുള്‍ വഹാബ് മഹ്മ്മൂദ്, ഇസ്ലാമിലേക്ക് ആളുകളെ ആകര്‍ഷിയ്‌ക്കാന്‍ പണത്തിനു പുറമേ വാഹനങ്ങള്‍, എയര്‍ കൂളറുകള്‍, വാട്ടര്‍ കൂളറുകള്‍, കാര്‍പ്പറ്റുകള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍, റേഷന്‍ തുടങ്ങിയവ കൊടുത്തിരുന്നു എന്ന് സാക്ഷികള്‍ മൊഴി കൊടുത്തിട്ടുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 28 ന് പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ്, മഹ്മ്മൂദ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നതാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

Tags: islamistsconversion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)
Kerala

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

India

മതപരിവര്‍ത്തനത്തിന് ശ്രമം; ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

News

മതംമാറ്റിയതിന് എട്ടുപേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു

സുരഭി ഹോഡിഗരെ (ഇടത്ത്) സിദ്ധരാമയ്യ (വലത്ത്)
India

‘ഹിന്ദുമതത്തില്‍ അസമത്വം ഉള്ളതുകൊണ്ടാണ് മതംമാറുന്നതെന്ന് സിദ്ധരാമ പറയും, എന്നാല്‍ സ്ത്രീകളെ മോസ്കില്‍ കയറ്റാത്തതിനെ വിമര്‍ശിക്കുമോ?’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.