മലപ്പുറം: സന്തോഷ്‌ട്രോഫി കിരീടം നേടിയ കേരളാ ടീമിന് ആശംസകള്‍ നേര്‍ന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു. കേരളത്തിന്റെ കായിക സംസ്‌കാരം കൂടുതല്‍ സമ്പന്നമാക്കാനും കായിക മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും ഇത് ഊര്‍ജമാകുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
“സന്തോഷ് ട്രോഫി കിരീടം നേടി കളിക്കളത്തിലും കേരളത്തെ ഒന്നാമതെത്തിച്ച് നാടിന്റെ അഭിമാനമായി മാറിയ കേരള ഫുട്‌ബോള്‍ ടീമിന് അഭിനന്ദനങ്ങള്‍. ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു. മത്സരങ്ങള്‍ക്ക് ഒഴുകിയെത്തിയ വമ്പിച്ച ജനക്കൂട്ടവും അവര്‍ നല്‍കിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണ്. കൂടുതല്‍ മികവോടെ മുന്നോട്ട് പോകാനും കൂടുതല്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനും ഈ വിജയം പ്രചോദനമാകും. കേരളത്തിന്റെ കായിക സംസ്‌കാരം കൂടുതല്‍ സമ്പന്നമാക്കാനും കായിക മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും ഇത് ഊര്‍ജമാകും. ഈ വിജയം നമുക്ക് സമ്മാനിച്ച ഓരോ ഫുട്‌ബോള്‍ ടീമംഗത്തെയും പരിശീലകരെയും മറ്റു സ്റ്റാഫ് അംഗങ്ങളെയും ഹാര്‍ദ്ദമായി അനുമോദിക്കുന്നു. നിര്‍ണ്ണായക സമയത്ത് മികച്ചൊരു ഹെഡര്‍ വഴി ഗോള്‍ നേടി കേരളത്തിന് സമനില ഒരുക്കിയ സഫ്‌നാദിനെ പ്രത്യേകം അഭിനന്ദിക്കുന്നു. ഏവര്‍ക്കും ആശംസകള്‍”. മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്‌ക്കായി അമേരിക്കയില്‍ തുടരുകയാണ്. മുഖ്യമന്ത്രിയെ സ്ഥിരം ചികിത്സിക്കുന്ന മയോക്ലീനിക്കില്‍ തന്നെയാണ് ഇത്തവണയും ചികിത്സ. യാത്രയുടേയും ചികിത്സയുടേയും ചിലവ് സര്‍ക്കാര്‍ വഹിക്കും. ഇത് മൂന്നാംവട്ടമാണ് മുഖ്യമന്ത്രി ചികിത്സയ്‌ക്കായി അമേരിക്കയില്‍ എത്തുന്നത്.
















