ബര്‍ലിന്‍: ഇന്ത്യ-ജര്‍മ്മനി പങ്കാളിത്തം സങ്കീര്‍ണ്ണമായ ലോകത്തിലെ വിജയത്തിന്റെ ഉദാഹരണമായി വര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരത് പ്രചാരണത്തില്‍ ജര്‍മ്മന്‍ പങ്കാളിത്തവും അദ്ദേഹം ക്ഷണിച്ചു.ആറാമത് ഇന്ത്യ-ജര്‍മ്മനി ഇന്റര്‍ ഗവണ്മെന്റ് കണ്‍സള്‍ട്ടേഷനുകളുടെ പ്ലീനറി സെഷനില്‍ ജര്‍മ്മനിയുടെ ചാന്‍സലര്‍ ഒലാഫ് ഷോള്സിനോടൊപ്പം സഹ ആധ്യക്ഷ്യം വഹിച്ചു സംസാരിക്കുകയുയിരുന്നു അദ്ദേഹം.
തങ്ങളുടെ പ്രാരംഭ പരാമര്‍ശത്തില്‍, ഇരു നേതാക്കളും ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന വശങ്ങളും മേഖലാ , ആഗോളതലങ്ങളിലെ വിഷയങ്ങളില്‍ പങ്കിട്ട വീക്ഷണങ്ങളും എടുത്തുകാട്ടി .ഇരുഭാഗത്തുമുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും ഐജിസിയുടെ വിവിധ രംഗങ്ങളില്‍ തങ്ങളുടെ യോഗങ്ങളെ കുറിച്ചുള്ള ഹ്രസ്വ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു:
വിദേശകാര്യവും സുരക്ഷയും,സാമ്പത്തിക, ധനകാര്യ നയം, ശാസ്ത്രീയവും സാമൂഹികവുമായ വിനിമയം,കാലാവസ്ഥ, പരിസ്ഥിതി, സുസ്ഥിര വികസനം, ഊര്‍ജം തുടങ്ങിയവയില്‍,ധനമന്ത്രി നിര്‍മല സീതാരാമന്, വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍. ശാസ്ത്ര സാങ്കേതിക ഭൗമശാസ്ത്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്; ഡിപിഐഐടി സെക്രട്ടറി അനുരാഗ് ജെയിന് എന്നിവര്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് അവതരണങ്ങള്‍ നടത്തി.
ഹരിതവും സുസ്ഥിരവുമായ വികസന പങ്കാളിത്തം സ്ഥാപിക്കുന്ന സംയുക്ത പ്രഖ്യാപനത്തില്‍ (ജെഡിഐ) പ്രധാനമന്ത്രിയും ചാന്‍സലര്‍ ഷോള്‍സും ഒപ്പുവെച്ചതോടെയാണ് പ്ലീനറി സമ്മേളനം അവസാനിച്ചത്. ഈ പങ്കാളിത്തം സുസ്ഥിര വികസന ലക്ഷ്യങ്ങളിലും കാലാവസ്ഥാ പ്രവര്‍ത്തനങ്ങളിലും ഇന്ത്യ-ജര്‍മ്മനി സഹകരണത്തിന് ഒരു സമ്പൂര്‍ണ ഗവണ്മെന്റ് സമീപനം വിഭാവനം ചെയ്യുന്നു, ഇതിന് കീഴില്‍ 2030 വരെ 10 ബില്യണ്‍ യൂറോ പുതിയതും അധികവുമായ വികസന സഹായം നല്‍കാമെന്ന് ജര്‍മ്മനി സമ്മതിച്ചിട്ടുണ്ട്. പങ്കാളിത്തത്തിന് ഉയര്‍ന്ന തലത്തിലുള്ള ഏകോപനവും രാഷ്ട്രീയ മാര്‍ഗനിര്‍ദേശവും നല്‍കുന്നതിന്
ഐജിസിക്ക് ശേഷം ഒരു സംയുക്ത പ്രസ്താവന അംഗീകരിച്ചു . മന്ത്രിതല ഉഭയകക്ഷി യോഗങ്ങളില്‍ നിരവധി കരാറുകളു ഒപ്പു വച്ചു.
ഇരു രാജ്യങ്ങളിലെയും പ്രധാന ബിസിനസ് നേതാക്കള്‍ പങ്കെടുക്കുന്ന കൂടിക്കാഴ്ച തിങ്കളാഴ്ച നടക്കും. ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും ഇന്ത്യന്‍ പ്രതിനിധിസംഘത്തിനൊപ്പമുണ്ട്. ജര്‍മനിയിലെ ഇന്ത്യന്‍ നിവാസികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം ചാന്‍സിലര്‍ ആതിഥേയത്വം വഹിക്കുന്ന സ്വകാര്യ അത്താഴവിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: