കോഴിക്കോട്: ഉറ്റവര്‍ കൊല്ലപ്പെട്ട വേദന കടിച്ചമര്‍ത്തി മാറാട് കടലോര ഗ്രാമം. രണ്ട് പതിറ്റാണ്ട് മുമ്പ് മുസ്ലീം ഭീകര സംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഹിന്ദു കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട എട്ട് കൂടപ്പിറപ്പുകളെ അനുസ്മരിക്കാന്‍ കടലോരത്ത് ചേര്‍ന്ന ശ്രദ്ധാഞ്ജലി ചടങ്ങില്‍ സ്ത്രീകളടക്കം കടലോര ഗ്രാമം ഒന്നാകെ എത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി ശ്രദ്ധാഞ്ജലി സമ്മേളനം ഉദ്ഘാടനം ചെയ്തു..
1921ലെ വംശഹത്യക്ക് ശേഷം സ്വാതന്ത്ര്യാനന്തര കേരളത്തില്‍ നടന്ന എറ്റവും വലിയ കൂട്ടക്കൊലയാണ് മാറാട് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഐക്യവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകര സംഘങ്ങള്‍ പാക് ചാരന്മാരായി പ്രവര്‍ത്തിക്കുന്നു. കേരളം പാക് ഭീകരരുടെ നഴ്‌സറി ആയി മാറിയിരിക്കുന്നു. എന്നാല്‍ വ്യാജ ആരോപങ്ങള്‍ ഉന്നയിച്ച് കലാപമുണ്ടാക്കാനാണ് ഭീകരര്‍ ശ്രമിക്കുന്നത്.പി.സി.ജോര്‍ജിനെ അറസ്റ്റു ചെയ്യാന്‍ കാണിച്ച തിടുക്കം കലാപത്തിന് ആഹ്വാനം ചെയ്തവരെയും കൊലപാതകങ്ങള്‍ നടത്തിയവരെയും അറസ്റ്റു ചെയ്യുന്നതില്‍ കാണിക്കുന്നില്ല.
1947 ല്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചവരുടെ പിന്മുറക്കാരാണ് ഇപ്പോഴും വര്‍ഗീയതയുടെ വക്താക്കള്‍. മതേതര മേലങ്കി അണിഞ്ഞ ചിലര്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് സംരക്ഷണം നല്കുകയാണ്..അക്രമത്തിന് ശേഷം ഇരവാദം പറയുന്ന പോപ്പുലര്‍ ഫ്രണ്ടിനെ ഇടത്പക്ഷം പിന്തുണയ്‌ക്കുകയാണ്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് സിപിഎം എന്നും ശ്രമിച്ചിട്ടുള്ളതെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.
മാറാട് അരയ സമാജം പ്രസിഡന്റ് ടി.പ്രകാശ് അധ്യക്ഷത വഹിച്ചു.ആർഎസ്എസ് വിഭാഗ് കാര്യവാഹ് കെ.ഗോപി, മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന അധ്യക്ഷന്‍ പി.പി.ഉദയ ഘോഷ് എന്നിവര്‍ പങ്കെടുത്തു
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: