തിരുവനന്തപുരം: സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്നും നടി മാലാ പാര്‍വതി രാജിവെച്ചു. വിജയ് ബാബുവിനെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെ പുറത്താക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍ ഇതിന് വിരുദ്ധമായി അമ്മ എക്സിക്യൂട്ടീവ് യോഗം ചേരുകയും മാറിനില്ക്കാന് സന്നദ്ധനാണെന്ന വിജയ് ബാബുവിന്റെ ആവശ്യം പരിഗണിക്കുകയും അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം എടുക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് മാലാ പാര്‍വതി രാജിവെച്ചത്. താരസംഘടനയില്‍ ഇതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഏകകണ്ഠമായാണ് വിജയ് ബാബുവിനെ പുറത്താക്കണമെന്ന ശുപാര്‍ശ സമിതി കൈക്കൊണ്ടതെന്ന് രാജിക്കത്തില്‍ മാലാ പാര്‍വതി വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: