Â
ന്യൂദല്‍ഹി: ഏപ്രില്‍ മാസത്തെ രാജ്യത്തെ ജിഎസ്ടി വരുമാനം 1,67,540 കോടി രൂപ. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. ഇക്കാലയളവില്‍ കേരളത്തിന് വരുമാനമായി ലഭിച്ചത് 2,689 കോടി രൂപയാണ്. 2021 ഏപ്രിലില്‍ കേരളത്തിന്റെ വരുമാനം 2,466 കോടിയായിരുന്നു. സംസ്ഥാനത്തെ ജിഎസ്ടി വരുമാനത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഒന്‍പത് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.
1,67,540 കോടി രൂപയില്‍ സിജിഎസ്ടി 33,159 കോടി രൂപയും എസ്ജിഎസ്ടി 41,793 കോടി രൂപയും ഐജിഎസ്ടി 81,939 കോടി രൂപയും (ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്നുള്ള 36,705 കോടി രൂപ ഉള്‍പ്പെടെ), സെസ്സ് 10,649 കോടി രൂപ(ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്നുള്ള 857 കോടി രൂപ ഉള്‍പ്പെടെ)യുമാണ്. മാര്‍ച്ച് മാസത്തെ ജിഎസ്ടി വരുമാനം 1,42,095 കോടി രൂപയായിരുന്നു. 25,000 കോടി രൂപയുടെ വര്‍ധനവാണുള്ളതെന്ന് കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ട്വീറ്റ് ചെയ്തു.
2022 ഏപ്രില്‍ മാസത്തെ വരുമാനം 2021 ഏപ്രിലിലെ വരുമാനത്തേക്കാള്‍ 20 ശതമാനം കൂടുതലാണ്. ഈ മാസം മാത്രം ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 30 ശതമാനം വര്‍ധിച്ചു. ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉള്‍പ്പെടെ) കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ വരുമാനത്തേക്കാള്‍ 17 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഇതാദ്യമായാണ് ഗ്രോസ് ജിഎസ്ടി കളക്ഷന്‍ 1.5 ലക്ഷം കോടി കവിയുന്നത്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: