കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ വ്യക്തമാക്കി.
ഗള്‍ഫില്‍ നാളെയാണ് ചെറിയ പെരുന്നാള്‍. സര്‍ക്കാര്‍ ജീവനക്കാരുടെ തിങ്കളാഴ്ചത്തെ അവധിയില്‍ മാറ്റമില്ല. ചൊവ്വാഴ്ചത്തെ അവധിയുടെ കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനം എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: