Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബില്‍ അഴിഞ്ഞാടി ഖലിസ്ഥാന്‍ വാദികള്‍; ആംആദ്മിക്ക് തെരഞ്ഞെടുപ്പില്‍ ഫണ്ട് നല്‍കിയവരില്‍ ഖലിസ്ഥാന്‍ സംഘടനകളുണ്ടെന്ന സംശയം ബലപ്പെടുന്നു

പഞ്ചാബിലെ പട്യാലയില്‍ ഖലിസ്ഥാന്‍ വാദികള്‍ കഴിഞ്ഞ ദിവസം അഴിഞ്ഞാടിയ അക്രമത്തില്‍ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്നു. വാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സങ്കോചമില്ലാതെ പുറത്തെടുത്ത് ആക്രോശിക്കുന്ന ഖലിസ്ഥാന്‍ വാദികളുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2022, 06:58 pm IST
in India

ചണ്ഡീഗഢ്: പഞ്ചാബിലെ പട്യാലയില്‍ ഖലിസ്ഥാന്‍ വാദികള്‍ കഴിഞ്ഞ ദിവസം അഴിഞ്ഞാടിയ അക്രമത്തില്‍ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്നു. വാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സങ്കോചമില്ലാതെ പുറത്തെടുത്ത് ആക്രോശിക്കുന്ന ഖലിസ്ഥാന്‍ വാദികളുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ വിജയം നേടിയതോടെ തന്നെ സിഖ് സ് ഫോര്‍ ജസ്റ്റിസ് (എസ് എഫ് ജെ) എന്ന സംഘടനയുടെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ പഞ്ചാബിലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് വേണ്ടി തങ്ങള്‍ പണം ഇറക്കിയതായി പ്രഖ്യാപനം നടത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ തെരഞ്ഞെടുപ്പ് വിജയം നേടിയതിന്റെ പിറ്റേന്നാണ് എസ് എഫ്ജെയുടെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ ആം ആദ്മിക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇന്ത്യയ്‌ക്ക് പുറത്തുള്ള ഖലിസ്ഥാന്‍ സംഘടനകള്‍ വന്‍ തുക നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്. ഇനി പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും വെട്ടിമാറ്റി ഖലിസ്ഥാന്‍ എന്ന രാജ്യമാക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ പഞ്ചാബിലെ സിഖുകാര്‍ക്കിടയില്‍ ജനഹിതപരിശോധന നടത്താന്‍ ആം ആദ്മി സര്‍ക്കാര്‍ സാഹചര്യമുണ്ടാക്കണമെന്നും ഗുര്‍പന്ത് വന്ത് സിങ്ങ് പന്നുന്‍ പറഞ്ഞിരുന്നു. പഞ്ചാബില്‍ ജയിക്കാന്‍ ഖലിസ്ഥാന്‍ വോട്ടുകളും പണവും അരവിന്ദ് കെജ്രിവാള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ ആരോപിച്ചിരുന്നു. യുഎസ്എ, കാനഡ, യൂറോപ്യന്‍ യൂണിയന്‍, യുകെ, ആസ്ത്രേല്യ എന്നിവിടങ്ങളിലെ ഖലിസ്ഥാന്‍ വാദികളാണ് വന്‍തോതില്‍ ആപിന് പണം നല്‍കിയതെന്നും പരസ്യമായി കത്തെഴുതിയാണ് പന്നുന്‍ പ്രഖ്യാപിച്ചത്. ഇത്രയേറെ സ്വാതന്ത്ര്യത്തോടെ ക്രമസമാധാനം പട്ടാപ്പകല്‍ കയ്യിലെടുക്കാന്‍ ഖലിസ്ഥാന്‍ വാദികളെ പ്രേരിപ്പിച്ചത് ആം ആദ്മി സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന വിശ്വാസം തന്നെയാണെന്ന് കരുതപ്പെടുന്നു.

ഖലിസ്ഥാന്‍ വിരുദ്ധ റാലി സംഘടിപ്പിക്കാന്‍ ശ്രമിച്ച ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ പട്യാലയിലെ കാളിക്ഷേത്രത്തിന് മുന്നില്‍ വെച്ച് നിര്‍ദയമായ ആക്രമണമാണ് ഖലിസ്ഥാന്‍ വാദികള്‍ അഴിച്ചുവിട്ടത്. ഖലിസ്ഥാന്‍ വാദികള്‍ക്ക് വേണ്ടി നിഷ്ഠുരമായ ആക്രമണങ്ങള്‍ക്ക് പേര് കേട്ട നിഹാങ് സിഖുകളാണ് പങ്കെടുത്തത്. ഇവരെ ദല്‍ഹിയില്‍ കര്‍ഷക സമരകാലത്ത് ഖലിസ്ഥാന്‍ വാദികള്‍ ഇറക്കിയിരുന്നു. ഇത് അന്ന് വിവാദമായതാണ്. വാളും വടികളും നിമിഷങ്ങള്‍ക്കുള്ളില്‍ പുറത്തെടുത്ത് അതിദാരുണമായാണ് ഖലിസ്ഥാന്‍ വാദികള്‍ ശിവസേന പ്രവര്‍ത്തകരെ ആക്രമിച്ചത്. ഇവരെ നിയന്ത്രിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടതോടെ പഞ്ചാബില്‍ ക്രമസമാധാനം സ്ഥാപിക്കുന്നതില്‍ ആംആദ്മി പാര്‍ട്ടി പരാജയപ്പെട്ടെന്ന ആരോപണം ഉയരുകയാണ്.

അക്രമത്തില്‍ മുഖ്യപ്രതിയായ ബര്‍ജീന്ദര്‍ സിങ്ങ് പര്‍വാനയെ ജില്ലാ കോടതി പൊലീസ് കസ്റ്റഡിയില്‍ നാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരിക്കുകയാണ്. പട്യാലയിലെ അക്രമത്തെക്കുറിച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്യും. 1984ലെ സിഖ് വിരുദ്ധകലാപത്തിനെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയ പര്‍വാന കടുത്ത ഖലിസ്ഥാന്‍ വാദിയാണ്. ഇദ്ദേഹം ഡംഡമി തക്സല്‍ എന്ന സിഖ് സെമിനാരിയില്‍ വിദ്യാര്‍ത്ഥിയാണ്. ഏപ്രില്‍ 29ന് നടന്ന കലാപത്തിന്റെ പ്രധാന ആസൂത്രകന്‍ ബര്‍ജിന്ദര്‍ സിങ്ങ് പര്വാനയാണെന്ന് സംശയിക്കുന്നു. ഇതിന് തെളിവായി കാവി തലപ്പാവ് ധരിച്ച പര്‍വാന തന്റെ അനുയായികളോട് ആയുധമെടുത്ത് അക്രമത്തിന് തയ്യാറാകാന്‍ പ്രരിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ശിവസേനയുടെ ഖലിസ്ഥാന്‍ വിരുദ്ധ പ്രകടനത്തിനെതിരെ അക്രമത്തിനിറങ്ങാന്‍ പര്‍വാന തന്നെ സിഖുകാരെ ആഹ്വാനം ചെയ്യുന്ന വീഡിയോയും ഉണ്ട്.

ഏറെ സമ്മര്‍ദ്ദം ചെലുത്തിയതിന് ശേഷമാണ് പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ ഖലിസ്ഥാന്‍ വാദികളെ അറസ്റ്റ് ചെയ്തത്. പര്‍വാന ഉള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. പട്യാല എസ് പി ദീപക് പരീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. എന്തായാലും ഇവരുടെ അറസ്റ്റോടെ ആം ആദ്മി സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെക്കുറിച്ചും നിറയെ പരാതികള്‍ ഉയരുകയാണ്. മുഖ്യമന്ത്രിയെ റബ്ബര്‍ സ്റ്റാമ്പാക്കി വെച്ച് അരവിന്ദ് കെജ്രിവാളാണ് ഭരണം നടത്തുന്നതെന്ന ആരോപണവും ഉയരുകയാണ്.

Tags: ഗുര്‍പത് വന്ത് സിങ് പന്നുഭഗവന്ത് മാന്‍ഖലിസ്ഥാന്‍ വിരുദ്ധ പ്രകടനംelectionsപട്യാല അക്രമംആം ആദ്മി പാര്‍ട്ടികാളിക്ഷേത്രംaapviolenceഅരവിന്ദ് കെജ്‌രിവാള്‍ഖലിസ്ഥാന്‍ തീവ്രവാദികള്‍ഖാലിസ്ഥാന്‍Shiv Sena
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)
India

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

India

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.