കൊച്ചി: തപസ്യ ഗുരുവാണ്, ദേശീയതയുടേയും, സംസ്കാരത്തിന്റെയും സാഹിത്യത്തിന്റേയും പ്രാധാന്യമെന്താണെന്ന് തപസ്യ നമ്മെ പഠിപ്പിക്കുന്നുവെന്ന് ഡോ. പത്മ സുബ്രഹ്മണ്യം. ആലുവ വൈഎംസിഎ ഹാളില്‍ തപസ്യ കലാ- സാഹിത്യവേദി 46-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
തപസ്യ 46 വര്‍ഷങ്ങള്‍ പിന്നിടുന്നുവെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നവെന്നും അവര്‍ പറഞ്ഞു. അനുകൂല സാഹചര്യമില്ലാതിരുന്ന കാലഘട്ടത്തിലാണ് തപസ്യയുടെ തുടക്കം. നിരവധി യാതനകള്‍ തരണം ചെയ്താണ് തപസ്യ നാലരപതിറ്റാണ് പിന്നിടുന്നത്. മറ്റുള്ളവരുടെ ഇരുണ്ട ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ നാം ഓരോരുത്തരും കടപ്പെട്ടിട്ടുണ്ട്. അതാണ് തപസ്യ ചെയ്യുന്നതും. ആദ്യശങ്കരാചാര്യരുടെ കാലടി പതിഞ്ഞ മണ്ണില്‍ നില്ക്കുമ്പോള് ചാരിതാര്‍ത്ഥ്യമുണ്ട്. അദ്ദേഹത്തിന്റെ ചൈതന്യം ഇവിടെ എല്ലായിടത്തുമുണ്ട്. അദ്ദേഹത്തിന്റെ ആത്മീയത കേരളത്തിലും ഭാരതത്തിലും മാത്രം ഒതുങ്ങുന്ന ഒന്നല്ല.
ലോകത്ത് മറ്റുമതങ്ങള്‍ തകര്‍ത്തെറിയപ്പെട്ടപ്പോള്‍ ഹിന്ദുമതം മാത്രമാണ് നിലിനിന്നതെന്ന് ഡോ. പത്മ സുബ്രഹ്മണ്യം. ആഫ്രിക്കയില്‍ മത സ്ഥാപനങ്ങളില്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നുമുണ്ട്. ഹിന്ദു മതം പോലെ സ്ത്രീകളോടും കുട്ടികളോടും ഇത്രയും ബഹുമാനവും ആദരവും നല്കുന്ന മറ്റൊന്നുള്ളതായി തോന്നുന്നില്ല. നമ്മുടെ തലച്ചോറിന്റെ രണ്ട് ഇടവും വലവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് രണ്ടും നമുക്ക് അത്യാവശ്യമാണ്. ഒന്ന് ബുദ്ധിയും ശക്തിയാണ്. ഇത് അര്ദ്ധനാരീശ്വരനെപ്പോലെയാണ്. വിദേശ രാജ്യങ്ങളില്‍ അര്‍ദ്ധനാരീശ്വര സങ്കല്പം നൃത്തരൂപേണ അവതരിപ്പിച്ചപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇത് തന്നില്‍ അഭിമാനമാണ് ഉണ്ടാക്കിയത്. നമ്മുടെ സംസ്കാരത്തില്‍ സ്ത്രീകള്‍ക്ക് തുല്യ പ്രാധാന്യമാണ് എന്നും നല്‍കുന്നത്.
ഇന്ത്യയെ അപേക്ഷിച്ച് ഇന്‍ഡോനേഷ്യയില്‍ ഹിന്ദുക്കള്‍ കുറവാണ്. ബാലിയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ എല്ലാ ആഴ്ചയിലും ഭക്തര്ക്കാര്ക്കായി സൗജ്യമായി രാമായണത്തിന്റെ പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്. ഹിന്ദു സംസ്കാരം വളര്‍ത്തുന്നതിനായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയാണിത്. ഹിന്ദുമതം മഹത്തരമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആലുവ വൈഎംസിഎ ഹാളില്‍ തപസ്യ കലാ- സാഹിത്യവേദി 46-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ചടങ്ങില്‍ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എഴുതിയ കവി പൗര്‍ണമി ആഷ മേനോന് ഡോ. പത്മ സുഹ്രഹ്മണ്യത്തിന് നല്കി പ്രകാശനം ചെയ്തു. എം.എ. കൃഷ്ണന് പതാക ഉയര്‍ത്തി. ഡോ. കലാമണ്ഡലം സുഗന്ധിയെ ഡോ. പത്മ സുബ്രഹ്മണ്യം ആദരിച്ചു. തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി. ആഷ മേനോന് മുഖ്യ പ്രഭാഷണം നടത്തി. എം.എ. കൃഷ്ണന്, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ശ്രീശൈലം ഉണ്ണികൃഷ്ണന്, സംസ്ഥാന ഉപാധ്യക്ഷന്‍ മുരളി പാറപ്പുറം,ജില്ലാ സെക്രട്ടറി ലക്ഷ്മി നാരായണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: