ന്യൂദല്‍ഹി:സ്റ്റാര്‍ട്ടപ്പുകളുടെ അടുത്ത തരംഗം ചെറിയ ഗ്രാമങ്ങളില്‍ നിന്നും ചെറു നഗരങ്ങളില്‍ നിന്നും ഉയര്‍ന്നുവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നതായി ഇലക്ട്രോണിക്സ് ഐടി, നൈപുണ്യവികസന, വ്യവസായസംരംഭകത്വ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
സ്റ്റാര്‍ട്ടപ്പുകളുടെ സമഗ്രസംവിധാനവും ടിയര്‍-2 ടൗണുകളിലും ടിയര്‍-3 ടൗണുകളിലും(ചെറുപട്ടണങ്ങള്‍) ഗ്രാമങ്ങളിലും കേന്ദ്രീകരിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുകയാണ്. ചെറു പട്ടണങ്ങളില്‍ വെര്‍ച്വല്‍ വികസനങ്ങള്‍ നടത്താന്‍ വന്‍കിട ടെക്നോളജി ഭീമന്മാരെ സമീപിക്കുകയാണ് ഞങ്ങള്‍. വര്‍ക്ക് ഫ്രം ഹോം, ഹൈബ്രിഡ് തൊഴില്‍ മാതൃകകള്‍ പിന്തുടര്ന്നാല് വന്‍കിട കമ്പനികള്‍ക്ക് ചെറു നഗരങ്ങളില്‍ വലിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ട ആവശ്യം വരില്ല. അത് അവര്‍ക്ക് ചെറുപട്ടണങ്ങളില്‍ വരാന്‍ പ്രേരണയാകും.- ചന്ദ്രശേഖര്‍ പറഞ്ഞു.
ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഭാരത് നെറ്റ്, 5ജി എന്നിവ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ടിയര്‍-2, ടിയര്‍-3 പട്ടണങ്ങളിലും നെറ്റ് കണക്ടിവിറ്റി മെച്ചപ്പെടും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഈ ചെറുപട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ ഉയര്‍ന്നുവരണം. അതാണ് പ്രധാനമന്ത്രിയുടെ സ്വപ്നം. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിജിറ്റല്‍ ഇന്ത്യ കാ ഡിജിറ്റല്‍ ഉത്തര്‍പ്രദേശ് എന്ന പ്രചാരണവുമായി പോയപ്പോള്‍ ഇത്തരം ചെറുനഗരങ്ങളിലെ ചെറുപ്പക്കാരില്‍ വളരണമെന്ന ത്വര പ്രകടമായിരുന്നു. അവര്‍ക്ക് വളരാനുള്ള അവസരം സര്‍ക്കാര്‍ സാധ്യമാക്കുന്നിടത്താണ് കാര്യം. എന്തായാലും ഇനി ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളും ഡിജിറ്റല്‍ അവസരങ്ങളും നാലോ അഞ്ചോ വന്‍ നഗരങ്ങളിലായി ഒതുക്കാന്‍ കേന്ദ്രസര്‍ക്കാരിന് താല്പര്യമില്ല. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ലഭിക്കുന്ന അതേ ഡിജിറ്റല്‍ അവസരങ്ങളും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളും Â ഇനി പകരം ഗാസിയാബാദ്, ജാര്‍ഖണ്ഡ്, ശ്രീനഗര്‍, കൊഹീമ, പാലക്കാട്, ഉഡുപ്പി പോലുള്ള ചെറുനഗരങ്ങളിലും ലഭ്യമാക്കും. – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: