Categories: India

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച 45773 ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്തു

യോഗി ആദിത്യനാഥിന്‍റെ ഉത്തരവ് പ്രകാരം ഉത്തര്‍പ്രദേശില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച 45,773 ലൗ‍ഡ് സ്പീക്കറുകള്‍ ആരാധനലായങ്ങളില്‍ നിന്നും നീക്കം ചെയ്തു.

Published by

ലഖ്നോ: യോഗി ആദിത്യനാഥിന്റെ ഉത്തരവ് പ്രകാരം ഉത്തര്‍പ്രദേശില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച 45,773 ലൗ‍ഡ് സ്പീക്കറുകള്‍ആരാധനലായങ്ങളില്‍ നിന്നും നീക്കം ചെയ്തു.

നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഏകദേശം 58,861 ലൗഡ് സ്പീക്കറുകളുടെ ശബ്ദത്തിന്റെ തോത് അനവദനീയമായ അളവിലേക്ക് താഴ്‌ത്തിയതായും യുപിയിലെ അഡീഷണല്‍ ഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ആഭ്യന്തരവകുപ്പ് ഏപ്രില്‍ 23നാണ് ആരാധനാലയങ്ങളില്‍ നിന്നും ലൗഡ് സ്പീക്കറുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ട് ഉത്തരവിട്ടത്. എല്ലാ ജില്ലകളില്‍ നിന്നും അത് സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ എടുത്തു എന്നത് സംബന്ധിച്ച് കണക്കെടുപ്പ് നടത്തിയപ്പോഴാണ് 45773 ലൗഡ് സ്പീക്കറുകള്‍ മാറ്റിയതായി കണ്ടെത്തിയത്.

ആരാധനാലയങ്ങളില്‍ പൊതുജനത്തിന് ശല്ല്യമാകാത്ത രീതിയില്‍ ലൗഡ് സ്പീക്കറുകളുടെ ഉപയോഗം ഉറപ്പാക്കാന്‍ ഏപ്രില്‍ 18ന് മുഖ്യമന്ത്രി യോഗി ഉത്തരവിട്ടിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ പള്ളികളില്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിച്ചാല്‍ ഹനുമാന്‍ ചാലിസ ഉറക്കെ ചൊല്ലുമെന്ന് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് ലൗഡ് സ്പീക്കറുകളുടെ ഉപയോഗം സംബന്ധിച്ച് കണക്കെടുപ്പ് നടത്താന്‍ യോഗി ഉത്തരവിട്ടത്.

ഇത് പ്രകാരം റംസാനോടനുബന്ധിച്ചുള്ള വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ ലൗഡ് സ്പീക്കറുകള്‍ ഉത്തര്‍പ്രദേശില്‍ ഉപയോഗിച്ചില്ല. അഥവാ ചിലയിടങ്ങളില്‍ ലൗഡ് സപീക്കര്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ പോലും കൃത്യമായി അതിന്റെ ശബ്ദത്തിന്റെ അളവ് നോക്കിയാണ് അത് ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കഠിനാധ്വാനം ചെയ്താണ് ലൗഡ് സ്പീക്കറുകളുടെ ഉപയോഗം തിട്ടപ്പെടുത്തിയത്.

Â

Â

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക