കൊച്ചി: തപസ്യ കലാസാഹിത്യവേദി 46-ാം സംസ്ഥാന വാര്‍ഷികോത്സവം ഇന്നും നാളെയും ആലുവ തോട്ടുംമുഖം വൈഎംഎസിഎ ഹാളില്‍ നടക്കും. സമ്മേളനം ഇന്ന് രാവിലെ വിഖ്യാത നര്‍ത്തകി പദ്മഭൂഷണ്‍ ഡോ.പദ്മ സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനാകും. സാഹിത്യകാരന് ആഷാ മേനോന് മുഖ്യപ്രഭാഷണം നടത്തും. സംവിധായകന് ജോയ്മാത്യു, എം.ബി. പത്മകുമാര്‍, സ്വാഗതസംഘം ചെയര്മാന് കെ.പി.എസ്. നായര്‍ തപസ്യ ജനറല്‍ സെക്രട്ടറി അനൂപ്കുന്നത്ത്, വി.എന്‍. സന്തോഷ് എന്നിവര്‍ സംസാരിക്കും.
12ന് നടക്കുന്ന സമാദരണ സമ്മേളനത്തില്‍ ഡോ. കലാമണ്ഡലം സുഗന്ധി, വെണ്ണല മോഹന്‍, ശ്രീമന്‍ നാരായണന്, എം.എല്‍. രമേശ്, ആര്‍എല്‍വി രാധാകൃഷ്ണന്, ജോയ് നായരമ്പലം, കീഴില്ലം ഉണ്ണികൃഷ്ണന്, ഡോ. പൂര്‍ണത്രയീ ജയപ്രകാശ് ശര്‍മ്മ, കണ്ണന് ജി. നാഥ് എന്നിവരെ ആദരിക്കും. രണ്ടിന് കാവ്യകേളി സദസ്സ്, മൂന്നിന് ചര്‍ച്ച: വിഷയം എഴുത്തച്ഛനും കേരളവും മുരളി പാറപ്പുറം അധ്യക്ഷനാകും. എ.പി. അഹമ്മദ്, ഡോ.പി. ശിവപ്രസാദ്, വേണു വി. ദേശം എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിന്
ചേരുന്ന അനുമോദന സദസ്സില്‍ സംസ്ഥാനതല ജാനകീ ജാനേ ഗാനാലാപന മത്സരവിജയികള്‍, യൂണിവേഴ്സിറ്റി കലോത്സവവിജയികള്‍ എന്നിവരെ അനുമോദിക്കും. ആറിന് ആസാദി കാ അമൃത മഹോത്സവ് (കലാപരിപാടികള്‍), നാട്ടരങ്ങ്: അവതരണം നാടന്‍പാട്ട് പഠനകേന്ദ്രം എളങ്കുന്നപ്പുഴ, 8ന് നാടകം: വന്ദേമാതരം (അവതരണം ആപ്പിള്‍ കാര്‍ഡ് തിയേറ്റര്‍ ഗ്രൂപ്പ് തൃപ്പൂണിത്തുറ-രചന, സംവിധാനം സന്തോഷ് വര്‍മ്മ). നാളെ രാവിലെ 8.30 ന് ചേരുന്ന പ്രതിനിധിസഭയില്‍ പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനാകും. ഉച്ചക്ക് 12ന് സമാപന സമ്മേളനത്തില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: