തിരുവനന്തപുരം: തന്റെ പുതിയ ലുക്കിലുള്ള താടിയെ കളിയാക്കിയവര്‍ക്ക് മറുപടിയുമായി നടന് സുരേഷ് ഗോപി. പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലന്‍ ആയും പലര്‍ക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ടെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്. ഒറ്റക്കൊമ്പന്റെ കൊമ്പ് എന്ന് അദ്ദേഹം പുതിയ പടം ഫേസ്ബുക്കില്‍ ഇട്ടുകൊണ്ട് കുറിച്ചു.
ഒരു രാജ്യസഭാ എം.പി എന്ന നിലയില്‍ എന്റെ ആറ് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ പിന്തുണച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണകൊണ്ട് എന്റെ കൈകള്‍ക്ക് കരുത്തും എന്റെ കാഴ്ചപ്പാടിന് വികാസവും കൈവന്നിരിക്കുന്നുവെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കഴിഞ്ഞദിവസം, സുരേഷ് ഗോപിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ രംഗത്തെത്തിയിരുന്നു. ഇതിന് ചുട്ടമറുപടി മകനും നടനുമായ ഗോകുല്‍ സുരേഷ് നല്‍കിയിരുന്നു.
സുരേഷ് ഗോപിയുടെ ഫോട്ടോയ്ക്കൊപ്പം ഒരു കുരങ്ങിന്റെ ചിത്രവും പോസ്റ്റ് ചെയത് ഈ ചിത്രത്തില്‍ രണ്ടു വ്യത്യാസങ്ങള്‍ ഉണ്ട് കണ്ടുപിടിക്കാമോ എന്ന ചോദ്യവുമായി ഇയാസ് മരക്കാര്‍ എന്ന യുവാവ് എത്തിയിരുന്നു. ഇതില്‍ രണ്ടു വ്യത്യാസം ഉണ്ടെന്നും ചിത്രത്തിലെ ഇടതു വശത്ത് നിന്റെ തന്തയും വലതുവശത്ത് എന്റെ തന്തയും എന്നായിരുന്നു ഗോകുലിന്റെ കമന്റ്. ഗോകുലിന്റെ മറുപടിയെ കൈയടിയോടെആണ് സുരേഷ് ഗോപി ആരാധകര്‍ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: