തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയം ശരിയല്ലെന്നു പറയാന്‍ മുസ്ലീം സംഘടനകള്‍ തയ്യാറാകണമെന്ന് പി.സി.ജോര്‍ജ്. എസ്ഡിപിഐ കൊലപാതകരാഷ്ടീയം ഉപേക്ഷിക്കണം. ആലപ്പുഴയിലും പാലക്കാട്ടും കൊല്ലപ്പെട്ട എസ്ഡിപിഐക്കാര് കൊലപാതകത്തില്‍ പങ്കെടുത്തവരാണ്. അവരാല്‍ കൊല്ലപ്പെട്ടവര്‍ നിരപരാധികളും ‘ ഇത് മറച്ചു വെച്ച് എല്ലാത്തിനേയും ഒരേ പോലെ പറയുന്നതാണ് കുഴപ്പമെന്നും അദേഹം പറഞ്ഞു. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ മൂന്നാംദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ടിപ്പു സുല്‍ത്താന്‍ എന്ന കൊള്ളക്കാരന്റെ ചരിത്രം കുട്ടികളെ പഠിപ്പിക്കാന്‍ വ്യഗ്രത കാണിക്കുന്നതിന്റെ പിന്നിലെ കള്ളത്തരം തുറന്നു കാട്ടനാകണം. ഭാരതം ഹിന്ദു രാഷ്ടമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖാപിക്കണം. ഹിന്ദുത്വം എല്ലാവരേയും സഹകരിക്കുന്ന സംസ്കാരമാണ്. നിര്‍ഭാഗ്യവശാല്‍ ഭാരത സംസ്കാരം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സമൂഹം കുറഞ്ഞു വരുന്നു. ഹൈന്ദവ വിശ്വാസത്തെ തകര്‍ത്തു എന്നു വരുത്തി തീര്‍ക്കാന്‍ പിണറായി വിജയന് നടത്തിയ ശ്രമമായിരുന്നു ശബരിമലയില്‍ കണ്ടത്. വിശ്വാസികള്‍ക്കൊപ്പം നിന്ന് ചെറുത്ത് നില്പിന് നേതൃത്വം നല്കാനായതില് അഭിമാനിക്കുന്നു. അയ്യപ്പന് ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് തന്നെ ശബരിമലയുടെ പേരില്‍ തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ ഒരു വിഷമവും ഇല്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
ക്ഷേത്രങ്ങളുടെ ഭരണം ഹിന്ദുക്കള്‍ക്ക് ലഭിക്കാന്‍ വേണ്ടി ഹൈന്ദവ സംഘടനകള്‍ ഒന്നിച്ചു പോരാട്ടത്തിനു തയാറാക്കണം. ക്രിസ്ത്യാനികള്‍ മുസ്ലീങ്ങള്‍ക്കും അവരുടെ പള്ളികള്‍ നിയന്ത്രിക്കാമെങ്കില്‍ എന്തുകൊണ്ടാണ് ക്ഷേത്രങ്ങള്‍ മാത്രം സര്‍ക്കാര്‍ ഭരിക്കുന്നത്. ആരെങ്കിലും തുപ്പിയ ഭക്ഷണം കഴിക്കില്ലന്ന് ശപഥം ചെയ്യാന്‍ കഴിയണം. കുറഞ്ഞത് നാല് കുട്ടികള്‍ എങ്കിലും വേണമെന്ന് ഓരോ ഹൈന്ദവ, ക്രൈസ്തവ ദമ്പതിമാരും തീരുമാനിച്ചാലേ അസന്തുലിതമായ ജനസംഖ്യാ വളര്‍ച്ചയെ ചെറുക്കാനാകുള്ളുവെന്നും അദേഹം പറഞ്ഞു.
യോഗത്തില്‍ അഡ്വ.കൃഷ്ണരാജ് അധ്യക്ഷത വഹിച്ചു. സന്ദീപ് വാചസതപതി, വടയാര്‍ സുനില്‍, അജിത്കുമാര്‍, എകെഎന്‍ അരുണ്‍ എന്നിവര്‍ സംസാരിച്ചു. ശനിയാഴ്ച നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്യും. സന്ദീപ് ജി വാര്യര്‍, ശങ്കു. ടി. ദാസ്, ജി.കെ സുരേഷ് ബാബു എന്നിവര്‍ പങ്കെടുക്കും. രാവിലെ 10 മണിമുതല്‍ വൈകുന്നേരം നാലുമണിവരെ നടക്കുന്ന ഹിന്ദു യൂത്ത് കോണ്‍ക്ലേവില്‍ പ്രമുഖ എഴുത്തുകാരന് ആനന്ദ് രംഗനാഥന് പങ്കെടുക്കും. ശങ്കു ടി ദാസ്, ഡോ. ബല്‍റാം കൈമള്‍, അര്ജുന് മാധവ്, ഹരിപ്രസാദ് എന്നിവര്‍ സെമിനാറിലെ വിവിധ സെഷനുകളില്‍ സംവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: