മുംബൈ: ആരാധനാലയങ്ങളില്‍ നിന്നും പ്രത്യേകിച്ച് മുസ്ലിം പള്ളികളില്‍ നിന്നും ലൗഡ് സ്പീക്കറുകള്‍ മാറ്റിയ യോഗി ആദിത്യനാഥിന്റെ നടപടിയെ അഭിനന്ദ് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സമിതി (എംഎന്‍എസ്) നേതാവ് രാജ് താക്കറെ. മഹാരാഷ്ട്രയില്‍ യോഗികകളില്ല, ഭോഗികള് മാത്രമേയുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കറുകള്‍ മാറ്റുന്നതില്‍ നിഷ്ക്രിയത്വം പാലിക്കുന്ന ശിവസേന നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഘാദി സര്‍ക്കാരിനെയും അദ്ദേഹം വിമര്‍ശിച്ചു. മെയ് 3നകം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യാന്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ് രാജ് താക്കറെ. മെയ് 1ന് ഔറംഗബാദില്‍ പൊതു റാലി നടത്തുമെന്നും രാജ് താക്കറെ പ്രഖ്യാപിച്ചു.
‘ഇത് ഒരു സാമൂഹ്യപ്രശ്നമോ മതപ്രശ്നമോ അല്ല. മതം നിയമത്തേക്കളാള് പ്രധാനമാണെന്ന് കരുതുന്ന ആളുകള്‍ക്ക് ചുട്ടമറുപടി നല്‍കാനാണ് ഈ പൊതുയോഗം.’- അദ്ദേഹം പറഞ്ഞു. ദിവസേന അഞ്ച് നേരം പള്ളികളില്‍ ലൗഡ് സ്പീക്കറില്‍ വാങ്ക് വിളിച്ചാല്‍ മൈക്ക് വെച്ച് ഹനുമാന് ചാലിസ ചൊല്ലുമെന്ന വെല്ലുവിളി രാജ് താക്കറെ ആവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയുടെ വസതിയായ മതോശ്രീയ്ക്ക് മുന്നില്‍ ഹനുമാന് ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ച എംപി നവനീത് കൗര്‍ റാണയെയും ഭര്‍ത്താവായ എംഎല്‍എ രവി റാണയെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഉദ്ധവ് താക്കറെയെയും മഹാരാഷ്ട്ര സര്‍ക്കാരിനെയും വെല്ലുവിളിക്കുന്ന രാജ് താക്കറെയെ അറസ്റ്റ് ചെയ്യാന്‍ ശിവസേന നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ധൈര്യപൂര്‍വ്വം മുതിരുന്നില്ല.Â
Â
Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: