കൊല്‍ക്കത്ത: ഇവണത്തെ രാജ്യാന്തര ഫൂഡ് ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയത് ഒരു ഇന്ത്യന്‍ ഫോട്ടോഗ്രാഫറാണ്.ചിത്രം പകര്‍ത്തിയത് ശ്രീനഗറിലെ ഖയ്യാം ചാക്കില്‍ നിന്ന്. എല്ലാവര്ക്കും ഒരു സ്ട്രീറ്റ് ഫൂഡ് മാത്രമായ കബാബ് ആണ് താരമായത്.ഇന്ത്യന്‍ ഫോട്ടോഗ്രാഫറായ ദേബ് ദത്ത് ചക്രവര്‍ത്തിയാണ് ചിത്രം പകര്‍ത്തിയത്.ഈ വര്‍ഷത്തെ പിങ്ക് ലേഡി ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരമാണ് ചിത്രത്തിന് ലഭിച്ചത്.കബാബ് ഗ്രില്‍ ചെയ്യുന്ന തെരുവുകച്ചവടക്കാരന്റെ ചിത്രത്തിനാണ് പുരസ്ക്കാരം ലഭിച്ചത്.ദേബ് ദത്ത് ചക്രവര്‍ത്തിയുടെ ‘ കെബാബിയാന’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.കൊല്‍ക്കത്ത സ്വദേശിയാണ് ദേബ്ദത്ത്
ദേബ് ദത്തിന്റെ ഭാഷയില്‍ ‘ ആ സായാഹ്ന ഭക്ഷണശാലതുറന്നപ്പോഴാണ് അവിടെ എത്തിയത്.ഇളം കാറ്റിനൊപ്പം ഒഴുകിയെത്തുന്ന കബാബിന്റെ കൊതിപ്പിക്കുന്ന മണം ആ തെരുവില്‍ നിറഞ്ഞു നില്ക്കുന്നു.മഞ്ഞു പോലെ പടര്‍ന്ന പുകയ്ക്കുളളില്‍ ചുവന്ന് തിളങ്ങുന്ന കബാബുകള്‍.്അത് സാധാരണക്കാര്‍ എന്നും കാണുന്ന കാഴ്ച്ചയാണെങ്കിലും ചിത്രമായപ്പോള്‍ അതിശയിപ്പിക്കുന്ന ഭംഗിയായിരുന്നു അതിന്. ചിത്രം കണ്ടപ്പോള്‍ കച്ചവടക്കാരനും സന്തോഷം.
‘ മനുഷ്യരെ പരസ്പ്പരം ബന്ധിപ്പിക്കുന്ന ഒന്നാണ് ഭക്ഷണം.അതിന്റെ ചിത്രങ്ങള്‍ എടുക്കുന്നത് ഏറെ സന്തോഷകരമാണ് ദേബ്ദത്ത് പറഞ്ഞു. റസ്റ്ററന്റ് ഉടമയും മാസ്റ്റര്‍ഷെഫും രാജ്യാന്തര പ്രശസ്ത ഷെഫുമായ മോണിക്ക ഗാലെറ്റി യൂട്യൂബില്‍ തത്സമയം സംപ്രേഷണം ചെയ്ത ചടങ്ങില്‍ വിജയികളെ പ്രഖ്യാപിച്ചു. 2011ലാണ് പിങ്ക് ലേഡി ഫൂഡ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നല്കാന് ആരംഭിച്ചത്. എല്ലാവര്ക്കും കൊടുക്കാനുളള ഭക്ഷണമാണ് ഇതില്‍ തയ്യാറാക്കുന്നത്., പവര്‍ ഫുള്‍ ചിത്രം, നിറഞ്ഞു നില്ക്കുന്ന പുകയും, ഗോള്‍ഡന്‍ ലൈറ്റും കബാബിന്റെ ചുവപ്പും, നിറവും ചിത്രത്തെ കൂടുതല്‍ മനോഹമാക്കിയെന്നും പിങ്ക് ലേഡി ഫുഡ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ സ്ഥാപകയും ഡയറക്ടറുമായ കരോലിന് കെനിയോണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: