കൊച്ചി : എഐസിസി, കെപിസിസി അംഗമാണ് താന്‍ ഇപ്പോഴും, അതില്‍ നിന്നും മാറ്റിയിട്ടില്ല. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും കെപിസിസി നിര്‍വാഹക സമിതിയില്‍ നിന്നുമാണ് തന്നെ നീക്കിയതെന്ന് കെ.വി. തോമസ്. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇക്കാര്യം സ്ഥിരീകരിച്ചതായും കെ.വി. തോമസ് അറിയിച്ചു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിനെ സെമിനാറില്‍ പങ്കെടുത്തതിന് പിന്നാലെ കെ.വി. തോമസിനെതിരെ നടപടി സ്വീകരിക്കുമന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രി 11 ന് താരിഖ് അന്‍വറിന്റെ സന്ദേശം ലഭിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു.
കോണ്‍ഗ്രസ് എന്നത് ഒരു സംഘടനാ രൂപമല്ല. അതൊരു കാഴ്ചപ്പാടും ജീവിത രീതിയുമാണ്. താന്‍ കോണ്‍ഗ്രസുകാരനാണ്. തന്റെ ഇനിയുള്ള പ്രവര്‍ത്തനവും വികസന രാഷ്ട്രീയത്തിനൊപ്പമാകും. തനിക്കെതിരെ എടുത്തത് അച്ചടക്ക നടപടിയാണോയെന്ന കാര്യം ജനങ്ങളും മാധ്യമപ്രവര്‍ത്തകരും തീരുമാനിക്കട്ടെ.
തൃക്കാക്കര തെരഞ്ഞെടുപ്പില്‍ താന്‍ വികസന നിലപാടിനൊപ്പമായിരിക്കും. അതിനകത്ത് രാഷ്ട്രീയമില്ല. വികസനത്തെ കണ്ണടച്ച് എതിര്‍ക്കാനില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചര്‍ച്ചകളും താനുമായി നടന്നിട്ടില്ല. ബാക്കി കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് പറയാം. താന്‍ തുറന്ന മനസുള്ളയാളാണെന്നും വാതിലുകള്‍ ഒരിക്കലും അടച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: