Categories: Kerala

സന്നിധാനത്ത് പോയി കൈകൂപ്പി നില്‍ക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നത്; ശബരിമല സന്ദര്‍ശിക്കുന്നതില്‍ കെ.യു. ജനീഷ് കുമാറിനെതിരെ വിമര്‍ശനം

Published by

പത്തനംതിട്ട : കോന്നി എംഎല്‍എ കെ.യു. ജനീഷ് കുമാര്‍ ശബരിമലയില്‍ സ്ഥിരം സന്ദര്‍ശിക്കുന്നത് തെറ്റായ സന്ദേശം നല്‍കുന്നു. ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്തെ പാര്‍ട്ടി നിലപാടുകള്‍ക്ക് വിപരീതമാണ് എംഎല്‍എയുടെ ഈ സമീപനമെന്നും രൂക്ഷ വിമര്‍ശ്‌നവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം.  

ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗത്തില്‍ നിന്നുണ്ടാകേണ്ട സമീപനമല്ല ഉണ്ടായിരിക്കുന്നത്. സന്നിധാനത്ത് പോയി കൈകൂപ്പി നില്‍ക്കുന്നതിലൂടെ എന്ത് സന്ദേശമാണ് എംഎല്‍എ നല്‍കുന്നതെന്നും സമ്മേളനത്തില്‍ കോഴിക്കോട് നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചു. മറ്റ് അംഗങ്ങളും ഇതിനെ അനുകൂലിക്കുകയാണ് ഉണ്ടായത്.  

ഇത് കൂടാതെ മന്ത്രി മുഹമ്മദ് റിയാസും അഖിലേന്ത്യ അധ്യക്ഷന്‍ എ.എ. റഹീമിനെതിരേയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സംഘടനയില്‍ വ്യക്തിപരമായി സ്വാധീനം ഉറപ്പിക്കാന്‍ രണ്ടും നേതാക്കളും ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. മുഹമ്മദ് റിയാസ്, എഎ റഹിം, എസ് സതീഷ് എന്നിവരടങ്ങുന്ന കോക്കസ് സംഘടനയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ് എന്നാണ് സംസ്ഥാന റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചതിന് ശേഷം നടന്ന പൊതുചര്‍ച്ചയിലാണ് പ്രതിനിധികള്‍ ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ ജില്ലാ സമ്മേളനങ്ങളിലും എ.എ.റഹീമിനെതിരെ സമാനമായ വിമര്‍ശനം പലയിടത്തും ഉയര്‍ന്നിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക