തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടെ ബിഷപ്പ് ധർമ്മരാജ റസാലം തിരുവനന്തപുരം പാളയം എൽഎംഎസ് പള്ളി കത്തീഡ്രലായി പ്രഖ്യാപിച്ചു. പള്ളി കൈയ്യടക്കി വച്ചിരുന്നവരുടെ കൈയ്യിൽ നിന്നും മോചിപ്പിച്ചുവെന്ന് ബിഷപ്പ് പറഞ്ഞു. നിലവിലുള്ള നാല് വൈദികരെ സ്ഥലം മാറ്റുകയും അഞ്ചു പേരെ പുതുതായി നിയമിക്കുകയും ചെയ്തു.
പള്ളിക്കമ്മറ്റി പിരിച്ചുവിട്ട ബിഷപ്പ് ഭരണ നിർവഹണത്തിനായി അഡ് ഹോക്ക് കമ്മിറ്റിയുണ്ടാക്കുകയും ചെയ്തു. ബിഷപ്പിന്റെ തീരുമാനത്തെ വിശ്വാസികൾ കൂക്കി വിളിച്ച് പ്രതിഷേധിച്ചു. നടപടി ജനാധിപത്യ വിരുദ്ധമാണെന്നും വിശ്വാസികൾ വെളിപ്പെടുത്തി. 2400 അംഗങ്ങൾ അടങ്ങുന്ന പള്ളിക്കമ്മിറ്റിയായിരുന്നു ഇതുവരെ ഭരണകാര്യങ്ങൾ നിർവഹിച്ചിരുന്നത്.
ബിഷപ്പ് ധർമ്മരാജ റസാലത്തിന്റെ നേതൃത്വത്തിലുള്ള സംഘം പള്ളിയിൽ അതിക്രമിച്ചു കയറിയെന്ന് ഒരു വിഭാഗം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: