തിരുവനന്തപുരം: ഭാരതത്തിലെ അഘോരി സന്യാസിമാരുടെ അഖാഡയായ മഹാകാലഭൈരവ ഏര്‍പ്പെടുത്തിയിട്ടുള്ള വേദവ്യാസ പുരസ്ക്കാരം ‘ജന്മഭൂമി’ ലേഖകന്‍ ശിവാകൈലാസിനും, കേരളകൗമുദി ലേഖകന്‍ ഉല്ലാസ് ശ്രീധറിനും.
മധ്യപ്രദേശിലെ മഹാകാലേശ്വറില്‍ നിന്നും ആദ്യമായാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ ഈ പുരസ്കാരത്തിന് തെരഞ്ഞെടുക്കുന്നത്. സനാതന ധര്‍മ്മത്തെയും, ആചാര്യ പരമ്പരകളെയും കുറിച്ചുള്ള ലേഖനങ്ങളാണ് ഇരുവരെയും പുരസ്ക്കാരത്തിന് അര്‍ഹരാക്കിയത്. കാലഭൈരവ അഖാഡ ചീഫ് ജനറല്‍ സെക്രട്ടറി ആനന്ദ് നായര്‍ മധ്യപ്രദേശിലെ ഓംകാരേശ്വറില്‍ നടന്ന അഖാഡ മീറ്റിംഗില്‍ ശിവാകൈലാസിന്റേയും ഉല്ലാസിന്റേയും ലേഖനങ്ങള്‍ അഘോരി സന്യാസി സമൂഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
ആറ് വര്‍ഷത്തിലൊരിക്കല്‍ അഘോരി സന്യാസി സമൂഹം നല്ക്കുന്ന വേദവ്യാസ മാധ്യമ പുരസ്ക്കാരം ഇക്കുറി ഇവര്‍ക്ക് നല്കാന് അഖാഡ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഈ പുരസ്ക്കാരത്തിന് ഹിമാചല്‍ പ്രദേശിലെ മാധ്യമ പ്രവര്ത്തകന് സന്ദീപ് കാട്ടോച്ചിയാണ് അര്‍ഹനായത്.
50001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് വേദവ്യാസ പുരസ്ക്കാരം. മഹാകാളികായാഗത്തിന് ആദ്യമായി കേരളത്തില്‍ എത്തുന്ന മഹാകാലഭൈരവ അഖാഡ സുപ്രീം ചീഫ് ആചാര്യ ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വര്‍ കൈലാസപുരി സ്വാമികള്‍ മെയ് 16ന് വൈകുന്നേരം 4 മണിക്ക് വെങ്ങാനൂര്‍ പൗര്‍ണമികാവില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: