മഞ്ചേരി: സൂപ്പര്‍ സബ് ജെസിന് കളം നിറഞ്ഞാടിയ പോരാട്ടത്തില്‍ കര്‍ണാടകയെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. ഗോള്‍മഴകണ്ട പോരാട്ടത്തില്‍ മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് കേരളം വിജയതീരമണഞ്ഞത്. അഞ്ച് ഗോളുകളുമായി ജെസിന് കളം നിറഞ്ഞപ്പോള്‍ കര്‍ണാടകയുടെ പോരാട്ടം അപ്രസക്തമായി. 35, 42, 45, 57, 75 മിനിറ്റുകളിലായിരുന്നു ജെസിന്റെ ഗോളടി. ജെസിന് പുറമെ ഷിഗിലും അര്ജുന് ജയരാജും കേരളത്തിനായി ലക്ഷ്യം കണ്ടു. കര്‍ണാടകയ്ക്കായി സുധീര്‍ കൊടികേല, കമലേഷ്, സൊലൈമാലൈ എന്നിവരാണ് ആശ്വാസ ഗോള്‍ നേടിയത്. 2018നുശേഷം ആദ്യമായാണ് കേരളം ഫൈനലില്‍ എത്തുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ 15-ാം ഫൈനലാണ് ഇത്തവണത്തേത്. ഇന്നത്തെ ബംഗാള്‍-മണിപ്പൂര്‍ മത്സര വിജയികളെയാണ് കേരളം ഫൈനലില്‍ നേരിടുക.
മുപ്പത് മിനിറ്റ് പിന്നിടുമ്പോള്‍ ഒരു ഗോളിന് പിന്നില്‍. ആ സമയത്ത് കേരള പരിശീലകന് കളിനിരയില് ഒരു നിര്‍ണായക മാറ്റം വരുത്തി. ടി.കെ. ജെസിനെന്ന താരത്തെ ഇറക്കി. അതിനു ഫലവുമുണ്ടായി… അഞ്ച് മിനിറ്റിനു ശേഷം പരിശീലകന്റെ പ്രതീക്ഷ ഫലവത്താക്കി ജെസിന് ടീമിന് സമനില സമ്മാനിച്ചു. പിന്നെ ഗോളടി മേളമായിരുന്നു. 42, 45, 56, 75 മിനിറ്റുകളിലും ലക്ഷ്യം കണ്ട് പത്താം നമ്പര്‍ താരം കേരളത്തിന്റെ മുത്തായി. ജെസിന് പിന്തുണയുമായി ഷിഗിലും അര്ജുന് ജയരാജും ലക്ഷ്യം കണ്ടപ്പോള്‍ മഞ്ചേരിയില്‍ കേരളം സന്തോഷാരവത്തിലായി. ഷിഗില്‍ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തും അര്ജുന് 62ാം മിനിറ്റിലുമാണ് സ്കോര്‍ ചെയ്തത്.
കൊടികേലയിലൂടെ 25ാം മിനിറ്റില്‍ കര്‍ണാടകയാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. മുഹമ്മദ് സഹീഫ് എടുത്ത കോര്‍ണര്‍ ബോക്സില്‍ പറന്നിറങ്ങിയത് കൈപ്പി 25ാം മിനിറ്റില്‍ കളിയുടെ ഗതിക്കെതിരായി കര്‍ണാടക ആദ്യ ഗോളടിച്ചു. ഒരു കൗണ്ടര്‍ അറ്റക്കിനൊടുവിലായിരുന്നു ഗോള്‍. 55ാം മിനിറ്റിലും കര്‍ണാടക ലക്ഷ്യം കണ്ടു. ഏകദേശം മൈതാനമധ്യത്തില്‍ നിന്ന് കമലേഷ് പായിച്ച ഒരു ലോങ്വോളിയാണ് കേരള ഗോളി മിഥുനെ കീഴ്പ്പെടുത്തി വലയില്‍ കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: