Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

വിവേക് മൂര്‍ത്തി, സാക്കിര്‍ ഹുസൈന്‍, ഇന്ദ്ര നൂയി: പ്രവാസി പ്രഗത്ഭരോടോപ്പം ഭാരത ബന്ധത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ച് അമേരിക്ക

ഒന്നിച്ചു പഠിച്ച്, ഒന്നിച്ചു ജോലി ചെയ്ത്, ഒന്നിച്ചു ജീവിച്ച്, ഒന്നിച്ചു അറിവ് നേടിയെടുത്ത അമേരിക്കക്കാരും ഇന്ത്യക്കാരും തമ്മില്‍ വര്‍ഷങ്ങള്‍ കൊണ്ട് ഉരുത്തിരിഞ്ഞു വന്ന എണ്ണമറ്റ വ്യക്തിഗത സൗഹൃദങ്ങളാണ് യു.എസ്.ഇന്ത്യ പങ്കാളിത്തത്തിന്റെ കാതലെന്ന് യു.എസ്. എംബസി ഷാര്‍ജെ ഡെഫയര്‍ പട്രീഷ്യ ലസീന അഭിപ്രായപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2022, 10:16 pm IST
in US
വിവേക് മൂര്‍ത്തി, സാക്കിര്‍ ഹുസൈന്‍, ഇന്ദ്ര നൂയി

വിവേക് മൂര്‍ത്തി, സാക്കിര്‍ ഹുസൈന്‍, ഇന്ദ്ര നൂയി

ചെന്നൈ: ന്യൂഡല്‍ഹിയിലെ യു.എസ്. എംബസിയും മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റ് ജനറല്‍ കാര്യാലയങ്ങളും ഇതില്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ യു.എസ്. മിഷന്‍,  യു.എസ്.-ഇന്ത്യ ബന്ധത്തിന്റെ 75ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന വീഡിയോ പുറത്തിറക്കി. ഐതിഹാസിക നേട്ടങ്ങള്‍ കൈവരിച്ച, പ്രഗത്ഭരായ ചില ഇന്ത്യന്‍ അമേരിക്കക്കാരും അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാരും ഈ വീഡിയോയുടെ ഭാഗമായി. ആഗോളതലത്തില്‍ പ്രശസ്തരായ ഇവരുടെ ശ്രദ്ധേയമായ സംഭാവനകള്‍ അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ കഴിഞ്ഞ 75 വര്‍ഷങ്ങളിലെ യാത്രയുടെ നാള്‍വഴികള്‍ പ്രതിഫലിപ്പിക്കുന്നു. വീഡിയോ ഇവിടെ കാണാം:

ഒന്നിച്ചു പഠിച്ച്, ഒന്നിച്ചു ജോലി ചെയ്ത്, ഒന്നിച്ചു ജീവിച്ച്, ഒന്നിച്ചു അറിവ് നേടിയെടുത്ത അമേരിക്കക്കാരും ഇന്ത്യക്കാരും തമ്മില്‍ വര്‍ഷങ്ങള്‍ കൊണ്ട് ഉരുത്തിരിഞ്ഞു വന്ന എണ്ണമറ്റ വ്യക്തിഗത സൗഹൃദങ്ങളാണ് യു.എസ്.ഇന്ത്യ പങ്കാളിത്തത്തിന്റെ കാതലെന്ന് യു.എസ്. എംബസി ഷാര്‍ജെ ഡെഫയര്‍ പട്രീഷ്യ ലസീന അഭിപ്രായപ്പെട്ടു. ‘ഈ വീഡിയോയില്‍ പങ്കെടുത്തിട്ടുള്ളവര്‍ അവരവരുടെ മേഖലകളില്‍ ഉന്നതിയില്‍ എത്തി നില്‍ക്കുന്നവരാണ്; വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നമ്മുടെ ഇരു രാജ്യങ്ങളെയും അഭിവൃദ്ധിപ്പെടുത്താന്‍ ഏതെല്ലാം രീതികളില്‍ സഹായിച്ചിരിക്കുന്നു എന്ന് ഇവരുടെ നേട്ടങ്ങള്‍ എടുത്തുകാണിക്കുന്നു,’ ലസീന കൂട്ടിച്ചേര്‍ത്തു.

ഈ വീഡിയോയില്‍ പങ്കെടുത്തിട്ടുള്ളവര്‍ ഇവരാണ്: മുന്‍ ടെന്നീസ് കളിക്കാരനും ജീവകാരുണ്യപ്രവര്‍ത്തകനും ചലച്ചിത്ര നിര്‍മാതാവുമായ അശോക് അമൃതരാജ്, എഴുത്തുകാരനും വെല്‍നസ്  വിദഗ്‌ദ്ധനുമായ ഡോ. ദീപക് ചോപ്ര, ആക്ടിവിസ്റ്റും ആദ്യ ഇന്ത്യന്‍ മിസ് അമേരിക്ക വിജയിയും നടിയുമായ നിന ദാവുലുരി, സി.എന്‍.എന്‍. ചീഫ് മെഡിക്കല്‍ കറസ്‌പോണ്ടന്റ് ഡോ. സഞ്ജയ് ഗുപ്ത, തബല മാന്ത്രികനും സംഗീതസംവിധായകനുമായ സാക്കിര്‍ ഹുസൈന്‍, ഭക്ഷണ, യാത്രാ എഴുത്തുകാരി മധുര്‍ ജാഫ്രി, നടിയും നിര്‍മാതാവും ജീവകാരുണ്യപ്രവര്‍ത്തകയുമായ പ്രിയങ്ക ചോപ്ര ജോനസ്, ടെലിവിഷന്‍ അവതാരകയും നിര്‍മാതാവും ഭക്ഷണ വിദഗ്‌ദ്ധയും എഴുത്തുകാരിയുമായ പത്മാ ലക്ഷ്മി, കോമഡി താരവും ടെലിവിഷന്‍ അവതാരകനുമായ ആസിഫ് മാണ്‍വി, സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ സുകേതു മേത്ത, യു.എസ്. സര്‍ജന്‍ ജനറല്‍ ഡോ. വിവേക് മൂര്‍ത്തി, ചലച്ചിത്ര സംവിധായകയും നിര്‍മാതാവുമായ മീര നായര്‍, പെപ്‌സികോ മുന്‍ ചെയര്‍പേഴ്‌സണും സി.ഇ.ഒയും എഴുത്തുകാരിയുമായ ഇന്ദ്ര നൂയി, 2019 സ്‌ക്രിപ്‌സ് സ്‌പെല്ലിങ് ബീ ചാമ്പ്യന്‍ ശ്രുതിക പധി, 2020 ടൈം മാഗസിന്‍ ‘കിഡ് ഓഫ് ദി ഇയറും’ ശാസ്ത്രജ്ഞയുമായ ഗീതാഞ്ജലി റാവു.

വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളാണ് യു.എസ്.ഇന്ത്യ ബന്ധത്തിന്റെ പ്രധാന ആണിക്കലുകളില്‍ ഒന്ന്. 2019ല്‍ 15 ദശലക്ഷം ഇന്ത്യന്‍ സന്ദര്‍ശകര്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലേക്ക് യാത്ര ചെയ്തു; ഇപ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശികളില്‍ രണ്ടാമത്തെ വലിയ ഗ്രൂപ്പാണ് അമേരിക്കക്കാര്‍. ഏകദേശം 200,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യു.എസ്. സര്‍വകലാശാലകളില്‍ ഉന്നത വിദ്യാഭാസം നടത്തുന്നുണ്ട്. നിലവില്‍ അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാര്‍ ഏകദേശം നാല് ദശലക്ഷത്തോളം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. അമേരിക്കയിലെ കുടിയേറ്റക്കാര്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പുകളില്‍ ഏകദേശം മൂന്നിലൊന്ന് ഇന്ത്യക്കാര്‍ തുടക്കം കുറിച്ചവയാണ്.  

ഈ വര്‍ഷം ഇന്ത്യയിലെ യു.എസ്. മിഷന്‍ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലൂടെ യു.എസ്.ഇന്ത്യ ബന്ധത്തിന്റെ 75ാം വാര്‍ഷികാഘോഷം തുടരും.

Tags: യുഎസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ യു എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം പങ്കെടുക്കും; സാമ്പത്തിക, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചര്‍ച്ച നടത്തും

Athletics

യുഎസ് ക്ലാസിക്കില്‍ നേട്ടം; തിരിച്ചുവരവ് ഗംഭീരമാക്കി ബൈല്‍സ്

Football

ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പ്; നിലവിലെ ചാമ്പ്യന്മാരായ യുണൈറ്റഡ് സ്റ്റേറ്റ്സ് പുറത്ത്

World

തീവ്രവാദ ബന്ധം ; മാലദ്വീപിലെ 20 വ്യക്തികള്‍ക്കും 29 കമ്പനികള്‍ക്കും വിലക്കേര്‍പ്പെടുത്തി അമേരിക്ക

World

യുഎസ് പ്രസിഡന്റ്; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുമെന്ന് ഹിര്‍ഷ് വര്‍ധന്‍ സിംഗ്, മത്സരിക്കാനൊരുങ്ങുന്ന 3-ാമത്തെ ഇന്ത്യന്‍ വംശജന്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.