തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച് നടത്തിയ സംവാദം പ്രഹസനമെന്ന് ഡിഎംആര്‍സി മുന്‍ എംഡി ഇ ശ്രീധരന്‍. സില്‍വര്‍ലൈന്‍ കേരളത്തിന് അപകടകരമെന്ന് അദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ അലൈന്‍മെന്റിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല.
എം ബാങ്ക്‌മെന്റ് സ്ഥിരതയുള്ളതല്ലെന്നും പദ്ധതി കേരളത്തെ രണ്ടായി മുറിക്കും. സംവാദം കൊണ്ട് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തില്‍ ഒരു മാറ്റവും വരാന്‍ പോകുന്നില്ല. സംവാദത്തില്‍ നിന്ന് അലോക്‌വര്‍മ അടക്കമുള്ളവര്‍ പിന്മാറാന്‍ പാടില്ലായിരുന്നു. പ്രീ ഇന്‍വസ്റ്റ്‌മെന്റ് നടപടികള്‍ക്കുള്ള അംഗീകാരം മാത്രമാണുള്ളത്.
സംവാദത്തില്‍ പ്രധാനപ്പെട്ട രണ്ട് പേര്‍ പങ്കെടുക്കുന്നില്ല. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതില്‍ അസ്വാഭാവികതയില്ല. സില്‍വര്‍ലൈന്‍ സംവാദത്തില്‍ അവര്‍ക്ക് താല്‍പര്യമുള്ളവരെ മാത്രമാണ് ക്ഷണിച്ചത്. ഒരു ഭാഗം മാത്രമേ സര്‍ക്കാരിന് കേള്‍ക്കാന്‍ താത്പര്യമുള്ളുവെന്ന് ശ്രീധരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: