മലപ്പുറം: യൂസ്ഡ് കാർ വിൽപ്പനയുടെ മറവിൽ കേരളത്തിലെക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്തുന്ന സംഘം പിടിയിൽ. കാറിൽ കടത്തിയ 780 ഗ്രാം എംഡിഎംഎയുമയി വേങ്ങര സ്വദേശികളായ രണ്ട് പേര്‍ പോലീസ് പിടിയിലായി. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി മരുന്നാണ് പിടിച്ചെടുത്തത്.
പറമ്പത്ത് ഫഹദ്, കരിക്കണ്ടിയിൽ മുഹമ്മദ് അഷറഫ് എന്നിവരാണ് പിടിയിലായത്. രാജ്യാന്തര വിപണിയില്‍ ഒന്നര കോടിയോളം രൂപ വില വരുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തിരിക്കുന്നത്. രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞദിവസം രാത്രി നടത്തിയ പരിശോധനയിലാണ് വേങ്ങര കുറ്റാളൂരിൽ കാ റിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി ഇവരെ പിടികൂടിയത്.
ബെംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍ എൽ.എസ്.ഡി, എം.ഡി.എം മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെകുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്. സുജിത്ത് ദാസിനാണ് രഹസ്യവിവരം ലഭിച്ചത്. തുടർന്ന് ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് മലപ്പുറം ഡി.വൈ.എസ്.പി എം. പ്രദീപ്, വേങ്ങര സി.ഐ. മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം അന്വേഷണം നടടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക