തിരുവനന്തപുരം : എതിര്‍വാദം ഉന്നയിച്ച് സംസാരിക്കാന്‍ ഒരാളെ മാത്രം സംഘടിപ്പിച്ച് സില്‍വര്‍ ലൈന്‍ സംവാദം തുടങ്ങി. കെ റെയില്‍ പദ്ധതി ബഹിഷ്കരിക്കണമെന്ന് സംസ്ഥാന വ്യാപകമായി എതിര്‍പ്പുകള്‍ ഉയരുന്നതിനിടയിലാണ് സില്‍വര്‍ ലൈന്‍ സംവാദം പുരോഗമിക്കുകയാണ്. ദേശീയ റെയില്‍വേ അക്കാദമി മുന്‍ വകുപ്പു മേധാവി മോഹന്‍ എ.മേനോന് മോഡറേറ്ററാകുന്ന സംവാദത്തില്‍ പദ്ധതിയെ അനുകൂലിച്ചു റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം സുബോധ് ജെയിന്, സാങ്കേതിക സര്‍വകലാശാല മുന്‍ വിസി ഡോ.കുഞ്ചെറിയ പി.ഐസക്, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ വാദങ്ങളുന്നയിക്കും. ശാസ്ത്രസാഹിത്യ പരിഷത് മുന്‍ പ്രസിഡന്റ് ഡോ.ആര്.വി.ജി.മേനോന് മാത്രമാണ് സംവാദത്തില്‍ പദ്ധതിയെ എതിര്‍ത്ത് സംസാരിക്കുന്നത്. ഹോട്ടല്‍ താജ് വിവാന്തയിലാണു സംവാദം നടക്കുന്നത്.
സര്‍ക്കാര്‍ നേരിട്ടാണു സംവാദം സംഘടിപ്പിക്കുന്നതെന്ന ഉറപ്പു ലഭിക്കാത്തതിനെ തുടര്‍ന്നാണ് റെയില്‍വേ മുന്‍ ചീഫ് എന്‍ജിനീയര്‍ അലോക് വര്‍മയ്ക്കും പരിസ്ഥിതി പ്രവര്ത്തകന് ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറിയത്. ഇവര്‍ക്ക് പകരക്കാരെ കണ്ടെത്താതെ എതിര്‍ത്ത് വാദിക്കാന്‍ ഒരാളുമായി സംവാദം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ഒരോരുത്തര്‍ക്കും 15 മിനിട്ടാണ് സംസാരിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.
ഗതാഗത രംഗത്തിന്റെ വികസനത്തിന് കാരണമാകുന്ന പദ്ധതിയാണ് സില്‍വര്‍ലൈനെന്നാണ് കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കുഞ്ചെറിയ പി. ഐസക് സംവാദത്തില്‍ പറഞ്ഞത്. കേരളത്തിലെ ദേശീയ പാതയിലും സംസ്ഥാന പാതയിലും സഞ്ചരിക്കാന്‍ കഴിയുന്നത് 3040 കിലോമീറ്റര്‍ വേഗത്തിലാണ്. മറ്റുള്ള സംസ്ഥാനങ്ങളില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും. നമുക്ക് 3040 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചാല്‍ മതിയോ എന്നു ജനം ചിന്തിക്കണം.
ജനശതാബ്ദിയും രാജധാനിയും പോലും ശരാശരി 60 കിലോമീറ്റര്‍ വേഗത്തിലാണ് കേരളത്തില്‍ ഓടുന്നത്. റോഡിലെ തിരക്ക് ഒഴിവാക്കാന്‍ ആളുകള്‍ രാവിലെ യാത്ര ചെയ്യുന്നു. ഇതാണ് റോഡപകടങ്ങള്‍ വര്‍ധിക്കാന്‍ ഒരു കാരണം. കേരളത്തില്‍ ഒരു വര്‍ഷം 4000 പേര് റോഡപകടങ്ങളില്‍ മരിക്കുന്നു. നല്ല ഗതാഗത സംവിധാനം കേരളത്തിനു വേണം. കേരളം നേരത്തേ അതിവേഗ പാതയെക്കുറിച്ച് നേരത്തെ അലോചിച്ചിരുന്നു.
2003ല്‍ 6000 കോടിയായിരുന്നു പാതയുടെ ചെലവ്. യാത്രാസമയം 12 മണിക്കൂറില്‍നിന്ന് 5 മണിക്കൂറാക്കി കുറയ്ക്കാനായിരുന്നു പദ്ധതി. എല്ലാവരും അതിനെ എതിര്‍ത്തു. കേരളത്തെ കീറി മുറിക്കും എന്നായിരുന്നു വാദം. ദേശീയപാത 4 വരിയാക്കിയിട്ടും തിരക്കാണ്. റോഡ് ഇനിയും വീതി കൂട്ടിയാലും തിരക്കു കൂടും. നമുക്ക് ആവശ്യം അതിവേഗ പാതയും കിഴക്കു പടിഞ്ഞാറ് ഹൈവേകളുമാണെന്നും ഡോ.കുഞ്ചെറിയ പറഞ്ഞു. മെട്രോ റെയിലില്‍ പാര്‍ക്കിങ് പ്രശ്നമുണ്ട്. സില്‍വര്‍ലൈന്‍ ടെര്‍മിനലില്‍ പാര്‍ക്കിങിനുള്ള സംവിധാനം ഉറപ്പാക്കണം. സില്‍വര്‍ലൈന്‍ കേരളത്തിന്റെ സാമ്പത്തിക രംഗത്തിന് ഉണര്‍വാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ഗതാഗത സൗകര്യ വികസനത്തിന് റെയില്‍വേയ്ക്ക് പ്രധാന പങ്കുണ്ട്. പൊതു ഗതാഗതം വളരെ പ്രധാനമാണ്. ഗതാഗത സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് സ്വകാര്യ വാഹനങ്ങളിലൂടെ സാധിക്കില്ലെന്ന് ആര്.വി.ജി. മേനോനും സംവാദത്തില്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ് ഇത് വലിയ ന്യൂനതയാണ്. കേരളത്തില്‍ ബ്രോഡ്ഗേജ് മാറ്റി സ്റ്റാന്‍ഡേര്‍ഡ് ഗേജ് മതിയെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണ്. ആരാണ് പഠനം നടത്തി ഇക്കാര്യം തീരുമാനിച്ചത്. പരിസ്ഥിതി വശങ്ങളും പരിശോധിക്കണം. 626 വളവുകളാണ് പദ്ധതിക്കുള്ളത്. കൊല്ലത്ത് ഹെയര്‍പിന്‍ വളവാണ്. വളവുകള്‍ നിവര്‍ത്തിയുള്ള പാതയാണെങ്കില്‍ മാത്രമേ വേഗതയുണ്ടാകൂവെന്നും ആര്‍വിജി മേനോന് പറഞ്ഞു.
പദ്ധതിയുടെ തുടക്കത്തിലാണ് ചര്‍ച്ച നടത്തേണ്ടത്. വിശദമായ പഠനങ്ങളും സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ അത്യാവശ്യമാണ്. പദ്ധതിക്കായി പുറത്തുള്ള ആളുകളെയല്ല. ഇതില്‍ ഉള്‍പ്പെടുന്ന അകത്തുള്ളവരെയാണ് ചര്‍ച്ചകളില്‍ ഉള്‍ക്കൊള്ളിക്കേണ്ടത്. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പൊകുന്നതിനിടയില് അല്ല. ആരംഭത്തില്‍ തന്നെ ചര്‍ച്ചകള്‍ സര്‍ക്കാര്‍ നടത്തണമായിരുന്നു. വിഷയത്തില്‍ വിശദമായ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ഇതുമായി മുന്നോട്ട് പോകാന്‍ പാടൊള്ളൂവെന്നും ആര്‍വിജി മേനോന് അറിയിച്ചു. സംവാദം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: