തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മൂവായിരം കോടിയുടെ കടംവാങ്ങാന്‍ നീക്കവുമായി കേരളം. മെയ് മാസത്തില്‍ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും മറ്റുമായി നാലായിരം കോടിയോളം വകയിരുത്തേണ്ടതുണ്ട്. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കടമെടുക്കാനുള്ള തീരുമാനം.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇരുപത്തിയഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറേണ്ടെന്നും ധനവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ദൈനംദിന ചെലവുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കടങ്ങളുടെ തിരിച്ചടവിനും സെറ്റില്‍മെന്റുകള്‍ക്കായി കൂടുതല്‍ തുക മാസം ആദ്യം നീക്കി വച്ചതോടെ ഏപ്രില്‍ മാസം പ്രതിസന്ധി നിലനിന്നിരുന്നു.
ഇപ്പോള്‍ മാസം അവസാനത്തെ സര്‍ക്കാര്‍ ചെലവുകള്‍ക്കുള്ള നീക്കിയിരുപ്പ് ഇല്ലാത്ത സ്ഥിതിയാണ്. ഈ മാസം 25വരെ ഒരു കോടി രൂപയുടെ ബില്ലുകള്‍ വരെ അനുവദിക്കപ്പെട്ടിരുന്നു. പ്രതിസന്ധി മറികടക്കാന്‍ മറ്റ് നിര്‍വാഹം ഇല്ലാതായതോടെയാണ് ഇരുപത്തിയഞ്ച് ലക്ഷത്തിന് മേലുള്ള ഒരു ബില്ലും മാറേണ്ടെന്ന് ഇപ്പോള്‍ നിര്‍ദേശം നല്കിയിരികുന്നത്. വെയ്സ് ആന്റ് മീന്‍സിലും നിയന്ത്രണം ഏര്‍പ്പെടുത്തി. പുതിയ സാമ്പത്തിക വര്‍ഷം ആദ്യം കടമെടുപ്പിലും അനിശ്ചിതത്വമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: