ജയ്പൂര്‍: രാജസ്ഥാനില്‍ ബുധനാഴ്ച ബിജെപിയുടെ നേതൃത്വത്തിലുള്ള ആക്രോശ് റാലി കണ്ടപ്പോള്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കണ്ണ് തുറന്നു. തുടര്‍ച്ചയായ ന്യൂനപക്ഷപ്രീണനം ഇനി നടക്കില്ലെന്ന് മനസ്സിലായപ്പോള്‍ അര്‍ഹമായ ശിക്ഷ വന്നു. 300 വര്‍ഷം പഴക്കമുള്ള ആല്‍വാര്‍ ക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തുകൊണ്ട് രാജസ്ഥാന് സര്‍ക്കാര്‍ ഉത്തരവിട്ടു.
ആക്രോശ് റാലിയുടെ വീഡിയോ കാണാം:
ക്ഷേത്രം പൊളിക്കാന്‍ നേതൃത്വം നല്കിയ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കേശവ് കുമാര്‍ മീണ, രാജ്ഗര് മുനിസിപ്പാലിറ്റി ബോര്‍ഡ് ചെയര്മാന് സതീഷ് ദുഹാരിയ, നാഗര്‍ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസര്‍ ബന്‍വാരി ലാല്‍ മീണ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
തുടര്‍ച്ചയായി രാജസ്ഥാന് സര്‍ക്കാരിന്റെ ബിജെപി വിരുദ്ധനടപടികള്‍ക്കെതിരെ തെളിവ് സഹിതം തുറന്നുകാട്ടിയിട്ടും കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്റെ ന്യൂനപക്ഷ പ്രീണനം തുടരുകയായിരുന്നു. കരൗലിയില്‍ ഹിന്ദു പുതുവത്സര ബൈക്ക്റാലിക്കെതിരെ കല്ലേറ് സംഘടിപ്പിച്ച ന്യൂനപക്ഷസമുദായത്തില്‍ പെട്ട നേതാവിനെ ഗെലോട്ട് സംരക്ഷിച്ചു. അതുപോലെ ഛബാര്‍ വര്‍ഗ്ഗീയ കലാപത്തിന് ചുക്കാന്‍ പിടിച്ച ന്യൂനപക്ഷനേതാവിനെ മുഖ്യമന്ത്രിയുടെ ഇഫ്ത്താര്‍ പാര്‍ട്ടിയില്‍ ക്ഷണിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടിയെങ്കിലും ഒരു നടപടിയും എടുത്തിരുന്നില്ല. ബിജെപിയുടെ ബുധനാഴ്ചത്തെ ആക്രോശ് റാലി രാജസ്ഥാന് സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നയങ്ങള്‍ക്കെതിരായ ശക്തമായ പ്രതിഷേധമായിരുന്നു. അതിന് ഫലം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: