കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ അവശ്യ വസ്തുക്കളുടെ ഇറക്കുമതിക്ക് ശ്രീലങ്കയ്ക്ക് 600 മില്യണ്‍ ഡോളറിന്റെ ലോക ബാങ്ക് സാമ്പത്തിക സഹായം. ഇതിന് പുറമേ മരുന്ന് ഇറക്കുമതിക്ക് നേരത്തെ ലോക ബാങ്ക് സഹായം അനുവദിച്ചിരുന്നു.
അതേസമയം, ലങ്കയില്‍ പട്ടിണി കൂടുമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നല്കി. വിലക്കയറ്റവും ഇന്ധന, ഭക്ഷ്യ ക്ഷാമവും രൂക്ഷമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. 11.7 ശതമാനം ആളുകളാണ് പട്ടിണി അനുഭവിക്കുന്നത്. അടിയന്തരമായി സാമ്പത്തിക കമ്മിയും കടബാധ്യതയും കുറയ്ക്കണമെന്നും ലോക ബാങ്ക് ലങ്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രസിഡന്റ് ഗോദഭയ രജപക്ഷെയുടെയും പ്രധാനമന്ത്രി മഹിന്ദ രജപക്ഷെയുടെയും രാജി ആവശ്യപ്പെട്ട് അവരുടെ ഓഫീസുകള്‍ക്കും വസതികള്‍ക്കും മുന്നില്‍ പ്രക്ഷോഭകര്‍ സമരം തുടരുന്നു. ‘ഗോ ഹോം ഗോദാ’, ‘ഗോ ഹോം മഹിന്ദ’ എന്നെഴുതിയ ബോര്‍ഡുമായാണ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: