ആലപ്പുഴ : മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് സ്വകാര്യ ബസ് ഉടമ ആര്‍ടി ഓഫീസിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആലപ്പുഴ സ്വകാര്യ ബസ് ഉടമയും ഡ്രൈവറുമായ സിനാനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
തന്നെ നിരന്തരം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സിനാന് ആലപ്പുഴ ആര്‍ടി ഓഫീസിലെത്തി കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്കിയ ശേഷമാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ആത്മഹത്യാ ശ്രമം ശ്രദ്ധയില്‍ പെട്ട ഓഫീസിലുള്ളവര്‍ അത് തടയുകയും സിനാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇയാളുടെ മുറിവ് ആഴത്തിലുള്ളതല്ല. അതേസമയം ബസിന്റെ സമയ ക്രമം തെറ്റിച്ചത് ചോദിക്കുക മാത്രമാണ് ചെയ്തത്. ബസ് ഉടമ ഉന്നയിക്കുന്ന ആരോപണം തെറ്റാണെന്നും മോട്ടോര്‍ വാഹന വകുപ്പ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: