വടകര: നേതാവ് ഉള്‍പ്പെടെ കുടുംബത്തില്‍ മൂന്നുപേര്‍ക്കും പാര്‍ട്ടിവക ജോലി. വടകര മണിയൂരില്‍ സിപിഎമ്മിനുള്ളില്‍ വിവാദം. മണിയൂര്‍ പഞ്ചായത്തിലെ ഏരിയാ കമ്മിറ്റി അംഗത്തിനും ഭാര്യക്കും ജോലി കിട്ടിയത് പാര്‍ട്ടി സഹായത്തോടെ. ഇവരുടെ മകനും സഹകരണ സ്ഥാപനത്തില്‍ ജോലി നല്‍കുന്നത് എന്തിനെന്നാണ് പ്രവര്‍ത്തകരുടെ ചോദ്യം. പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷികളായവരോടുള്ള വെല്ലുവിളിയാണെന്ന്, ഇതിനെതിരെ നവമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളുണ്ട്.
രക്തസാക്ഷി കുടുംബങ്ങളെയും പാര്‍ട്ടി കെട്ടിപ്പടുത്ത നേതാക്കളുടെ കുടുംബങ്ങളെയും നിരാലംബരും വിധവകളും അശരണരുമായ നൂറുകണക്കിന് സഖാക്കളുടെയുമൊക്കെ കുടുംബം പുലരാന്‍ നരകയാതന അനുഭവിക്കുന്നത് പാര്‍ട്ടിക്കറിയില്ലേ എന്നാണ് പലരുടെയും ചോദ്യം. സമൂഹമാധ്യമങ്ങളിലും പാര്‍ട്ടിയുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചാരണം സജീവമാണ്.
സിപിഎം നേതാക്കള്‍ക്കിടയില്‍ ഇത് ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. വടകര ഏരിയക്ക് കീഴിലെ ചില ലോക്കല്‍ കമ്മിറ്റികള്‍ ജില്ലാ കമ്മിറ്റിക്ക് പരാതി നല്കാന് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: