ലണ്ടന്‍: ആന്‍ഫീല്‍ഡെന്ന കോട്ടയില്‍ ലിവര്‍പൂളിന്റെ ആഹ്ലാദാരവങ്ങള്‍ ഉയരുമോ… അതോ, വമ്പന്മാരെ വീഴ്ത്തിയെത്തിയതിന്റെ പ്രൗഢി വിയ്യ റയല്‍ പുറത്തെടുക്കുമോ… യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ രണ്ടാം സെമി ആദ്യപാദത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ലിവര്പൂള്നാളെ് സ്പാനിഷ് ടീം വിയ്യ റയലിനെ നേരിടും.
സ്വന്തം മൈതാനത്ത് പന്തു തട്ടാനിറങ്ങുന്ന ലിവര്‍പൂളിന് മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കം. പക്ഷെ, പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിയെയും ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനെയും വീഴ്ത്തിയെത്തുന്ന വിയ്യയെ എഴുതിത്തള്ളാനാകില്ല. ഈ വര്‍ഷം ഇതുവരെ ഒരു മത്സരവും തോല്‍ക്കാതെയാണ് ലിവര്‍പൂള്‍ എത്തുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ആറ് കിരീടം നേടിയതിന്റെ പകിട്ടുമുണ്ട്. മുഹമ്മദ് സല, സാദിയൊ മാനെ, ഡീഗൊ ജോട്ട മുന്നേറ്റമാണ് പരിശീലകന് യുര്‍ഗന്‍ ക്ലോപ്പിന്റെ കരുത്ത് മധ്യ, പ്രതിരോധനിരകളിലും താരനിബിഡമാണ് ടീം. രണ്ടാം പാദം വിയ്യയുടെ മൈതാനത്തില്‍ കളിക്കേണ്ടതിനാല്‍ മികച്ച ജയമാണ് ക്ലോപ്പിന്റെ ലക്ഷ്യം.
മറുവശത്ത് കന്നിക്കിരീടത്തിലേക്ക് നോട്ടമെറിയുകയാണ് വിയ്യ. നോക്കൗട്ട് ഘട്ടത്തിലെ ഇതുവരെയുള്ള പ്രകടനം ആവര്‍ത്തിച്ചാല്‍ വലിയ സ്വപ്നങ്ങള്‍ അവര്‍ കാണുന്നു. കഴിഞ്ഞ തവണത്തെ യുറോപ്പ ലീഗ് കിരീട നേട്ടമാണ് വിയ്യയ്ക്ക് ചാമ്പ്യന്‍സ് ലീഗിലേക്ക് നേരിട്ട് പ്രവേശനം നല്‍കിയത്. അവരുടെ പരിശീലകന് ഉനയ് എമെറി യുറോപ്പ വേദിയിലെ മിന്നും താരമാണ്. പരിശീലകനെന്ന നിലയില്‍ തുടരെ നാലാം യുറോപ്പ കിരീടമാണ് കഴിഞ്ഞ തവണ വിയ്യയ്ക്കൊപ്പം നേടിയത്. അതിനു മുന്‍പ് മൂന്നു തവണ മറ്റൊരു സ്പാനിഷ് ടീം സെവിയ്യയെയും എമെറി ജേതാക്കളാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: