ന്യൂദല്‍ഹി: ശിവഗിരി തീര്‍ത്ഥാടനത്തിന്റെ 90ാം വാര്‍ഷികത്തിന്റെയും ബ്രഹ്മവിദ്യാലയത്തിന്റെ സുവര്‍ണജൂബിലിയുടെയും ഒരു വര്‍ഷം നീളുന്ന സംയുക്ത ആഘോഷ പരിപാടികളുടെ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു.
ഒരു വര്‍ഷം നീളുന്ന സംയുക്ത ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ശ്രീനാരായണ ഗുരുവിന്റെ ശ്രമഫലമായാണ് ശിവഗിരി തീര്‍ത്ഥാടനവും ബ്രഹ്മവിദ്യാലയവും ആരംഭിച്ചത്. ശിവഗിരി മഠത്തിലെ ആത്മീയ നേതാക്കള്‍ക്ക് പുറമെ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന് എന്നിവര്‍ പങ്കെടുത്തു.
ചടങ്ങില്‍ സംസാരിക്കവെ സന്ന്യാസിമാര്‍ക്ക് തന്റെ വീട്ടില്‍ സ്വീകരണം നല്കാനായതില് പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. വര്‍ഷങ്ങളായി ശിവഗിരി മഠത്തിലെ സന്ന്യാസിമാരുമായും ഭക്തജനങ്ങളുമായുമുള്ള ബന്ധത്തെക്കുറിച്ചും ആശയവിനിമയത്തെക്കുറിച്ചും സംസാരിച്ച മോദി തനിക്ക് അതില്‍ നിന്ന് ഊര്‍ജ്ജം ലഭിച്ചതായി വ്യക്തമാക്കി. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഗവണ്മെന്റും കേരളത്തില്‍ നിന്ന് പ്രതിരോധ മന്ത്രിയും ഉണ്ടായിട്ടും ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ ശിവഗിരി മഠത്തിലെ സന്ന്യാസിമാരെ സഹായിക്കാന്‍ മഠം ആവശ്യപ്പെട്ടിരുന്ന ഉത്തരാഖണ്ഡ്-കേദാര്‍നാഥ് ദുരന്തകാലവും അദ്ദേഹം അനുസ്മരിച്ചു.
സന്ന്യാസിമാരില്‍ നിന്ന് തനിക്ക് ലഭിച്ച ആദരം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ 90ാം വാര്‍ഷികവും ബ്രഹ്മവിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളും ഈ സ്ഥാപനങ്ങളുടെ നേട്ടങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നേട്ടം വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്ത മാധ്യമങ്ങളിലൂടെ മുന്നേറിക്കൊിരിക്കുന്ന ഇന്ത്യ എന്ന ആശയത്തിന്റെ അനശ്വരയാത്ര കൂടിയാണ് വ്യക്തമാക്കുന്നതെന്ന് പറഞ്ഞു.
വാരാണസിയിലെ ശിവനഗരമായാലും വര്‍ക്കലയിലെ ശിവഗിരി ആയാലും ഇന്ത്യയുടെ ഊര്‍ജ്ജം വ്യക്തമാക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍ക്ക് മുഴുവന്‍ ഇന്ത്യക്കാരുടെയും ജീവിതത്തില്‍ സവിശേഷമായ സ്ഥാനമു്. ഈ സ്ഥലങ്ങള്‍ കേവലം തീര്‍ത്ഥാടന കേന്ദ്രങ്ങളല്ല, അവ വിശ്വാസത്തിന്റെ കേന്ദ്രങ്ങള്‍ മാത്രമല്ല, മറിച്ച് ഏക ഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന ചൈതന്യം ഉണര്‍ത്തുന്ന സ്ഥാപനങ്ങളാണെന്നും മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: