ന്യൂദല്‍ഹി: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഇലോണ്‍ മസ്‌കിനെ ക്ഷണിച്ച് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്ത് ടെസ്‌ലയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് താല്‍പര്യമുണ്ട്. ഇതിന്റെ ഭാഗമായി കാറുകളുടെ നിര്‍മ്മാണവും കയറ്റുമതിയും വില്‍പനയും അനുവദിക്കുമെന്ന് ഗഡ്കരി പറഞ്ഞു. അതേസമയം ചൈനയില്‍ നിര്‍മ്മിച്ച് കാര്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് അനുവദനീമായ പ്രവണതയല്ലെന്നും മന്ത്രി വ്യക്തമാക്കി.
ടെസ്‌ല കാറുകള്‍ ഇറക്കുമതി ചെയ്ത് വില്‍ക്കുന്നത് സംബന്ധിച്ച് നികുതി ഇളവുകളുടെ കാര്യം ചര്‍ച്ചചെയ്യാനായി കമ്പനി ഒരു വര്‍ഷമായി ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ചുള്ള കാര്യത്തില്‍ വ്യക്തത വരുത്താത്തതിനാല്‍ നടപടി ക്രമങ്ങള്‍ അനിശ്ചിതാവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: