മലപ്പുറം: പാണമ്പ്രയില്‍ നടുറോഡില്‍ വെച്ച് സഹോദരിമാരെ മുസ്ലീംലീഗ് പ്രാദേശിക നേതാവ് മര്‍ദ്ദിച്ച സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ സൈബര്‍ ആക്രമണം. കരിങ്കലത്താണി സ്വദേശിനികളായ അസ്ന കെ അസീസ്, ഹംന കെ അസീസ് എന്നിവര്‍ക്കെതിരെയാണ് സൈബര്‍ ആക്രമണം നടക്കുന്നത്. കൂടാതെ മുസ്ലീംലീഗ് തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി ട്രഷറര്‍ റഫീഖ് പാറയ്ക്കല്‍ യുവതികള്ക്കെതി അശ്ലീലചുവയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടത്.
ഫേക്ക് ഐഡികളിലൂടെ തങ്ങള്‍ക്കെതിരെ അശ്ലീലചുവയുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നു. വസ്ത്രധാരണ രീതി പറഞ്ഞുള്ള അധിഷേപം നടക്കുന്നുവെന്നും യുവതികള്‍ പറഞ്ഞു. ഇത്രയും മോശമായ തരത്തില്‍ സൈബര്‍ ആക്രമണമുണ്ടായിട്ടും ലീഗിന്റെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവും വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും യുവതികള്‍ വെളിപ്പെടുത്തി.
സംഭവത്തില്‍ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെത്തി ഇരുവരും പാരാതി നല്കി. മതവിദ്വേഷം പ്രചരിപ്പിക്കല്‍, ലൈംഗിക ചുവയോടെയുള്ള സംസാരം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
അപകടകരമായ െ്രെഡവിങ് ചോദ്യം ചെയ്ത സഹോദരിമാരെ യുവാവ് നടുറോഡില്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പ്രതിയായ സിഎച്ച് ഇബ്രാഹിം ഷബീറിനെതിരെ വധശ്രമത്തിന് കേസ് എടുക്കണമെന്നാണ് യുവതികളുടെ അവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: