തിരുവനന്തപുരം : അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍ പോളിനെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അത് നല്‍കിയില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി. സന്ധ്യ. ജോണ്‍പോള്‍ അന്തരിച്ചതിന് പിന്നാലെ അടിയന്തിര ഘട്ടത്തില്‍ സഹായം തേടിയിട്ട് ഫയര്‍ഫോഴ്സ് നല്‍കിയില്ലെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ബി. സന്ധ്യ വിശദീകരണവുമായി എത്തിയത്.
മാസങ്ങള്‍ക്ക് മുമ്പ് ജോണ്‍ പോള്‍ കട്ടിലില്‍ നിന്ന് വീണ് ഫയര്‍ഫോഴ്സിനെ ഫയര്‍ ഫോഴ്സിനെയും ബന്ധപ്പെട്ടെങ്കിലും സഹായങ്ങള്‍ ലഭിച്ചില്ലെന്ന എഫ്ബി പോസ്റ്റിലൂടെയുള്ള വെളിപ്പെടുത്തലാണ് വിവാദങ്ങളിലേക്ക് വഴിവെച്ചത്. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന ബി. സന്ധ്യ അറിയിച്ചു. മൂന്ന് മാസത്തിന് മുമ്പാണ് സംഭവം നടക്കുന്നത്.
സഹായം ആവശ്യപ്പെട്ട് ഫയര്‍ഫോഴ്സിന് കോള്‍ വന്നിട്ടില്ല. ആരോപണം ഉന്നയിക്കുന്നത് തെറ്റാണെന്നും ബി. സന്ധ്യ പറഞ്ഞു. നിലവില്‍ തൃക്കാക്കര സ്റ്റേഷനില്‍ ആംബുലന്‍സ് ഇല്ല. ഫയര്‍ ഫോഴ്സ് ആംബുലന്‍സുകള്‍ അപകട സമയത്ത് ഉപയോഗിക്കുന്നതിനുള്ളതാണെന്നും ബി. സന്ധ്യ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: