ഛണ്ഡിഗഢ്: 22 ലക്ഷത്തിന്റെ കറുത്ത കുതിരയെ വാങ്ങിയ പറ്റിക്കപ്പെട്ട് പഞ്ചാബ് സ്വദേശി. 22.65 ലക്ഷം വിലകൊടുത്ത് കറുത്ത കുതിരയെ വാങ്ങി, വീട്ടിലെത്തിയപ്പോള്‍ അതിന്റെ നിറം മാറിയെന്നും രമേശ് കുമാര്‍ പോലീസില്‍ പരാതി നല്‍കി.
22.65 ലക്ഷത്തിന് കറുത്ത നിറത്തിലുളള കുതിരയെ വിലക്ക് വാങ്ങിയാണ് രമേശ് കുമാര്‍ എന്നയാള്‍ കബളിപ്പിക്കപ്പെട്ടത്. സംഗ്രുര്‍ ജില്ലയിലെ സുനം പട്ടണത്തില്‍ തുണിക്കട നടത്തുന്ന വ്യക്തിയാണ് രമേശ് കുമാര്‍. കുതിരയെ വില്‍പന നടത്തുന്ന ജതീന്ദര്‍ പാല്‍ സിംഗ് സെഖോണ്‍, ലഖ്വീന്ദര്‍ സിംഗ്, ലച്റാ ഖാന്‍ എന്നിവരില്‍ നിന്നാണ് ഇയാള്‍ കുതിരയെ വാങ്ങിയത്. മാര്‍വാരി ഇനത്തിലുളള സ്റ്റാലിയന്‍ കുതിര എന്ന വ്യാജേനെയാണ് ഇവര്‍ കുതിരയെ രമേശ് കുമാറിന് വിറ്റത്.
വീട്ടിലെത്തി കുതിരയെ കുളിപ്പിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. കറുത്ത നിറം ഒലിച്ചു പോവുകയും കുതിരയുടെ യഥാര്‍ത്ഥ നിറമായ ചുവപ്പ് കാണുകയുമായിരുന്നു. രമേശ് കുമാര്‍ ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി. പ്രതികള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. വ്യാജ ഇനത്തില്‍പ്പെട്ട കുതിരകളെ വില്‍പന നടത്തി പ്രതികള്‍ മറ്റ് എട്ട് പേരെയും കബളിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പോലീസ് അന്വേഷണത്തില്‍ ഇതിന് മുന്‍പും ഇവര്‍ ഇതുപോലെ മറ്റുള്ളവരെ കബളിപ്പിച്ചിട്ടുണ്ട്. വാസു ശര്‍മ എന്നൊരാള്‍ 37 ലക്ഷം രൂപയ്‌ക്ക് വാങ്ങിയ മാര്‍വാരി കുതിരയും ഒരു പന്തയ കരുതിരയും കുളിപ്പിച്ച് കഴിഞ്ഞപ്പോള്‍ നിറം മാറിയെന്നും കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: